കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് ഒന്ന് ചാമ്പ്യൻഷിപ്പിൽ റെസ്ലിംഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 20 സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവും നേടി 131 പോയിന്റുമായി കണ്ണൂർ ജില്ല കിരീടം നേടി.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ 17 സ്വർണവും നാലു വെള്ളിയും 15 വെങ്കലവും നേടി 112 പോയിന്റ് സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. നാലു സ്വർണവും ഏഴു വെള്ളിയും 13 വെങ്കലവും നേടി 54 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തെത്തി.
ഗെയിംസ് മത്സരങ്ങൾ ഇന്നു സമാപിക്കും. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സീനിയർ ആൺ, പെൺ വിഭാഗങ്ങളുടെ തയ്ക്വാണ്ടോ, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ ചെസ്, തലശേരി ബാസ്കറ്റ്ബോൾ കോർട്ടിൽ ജൂണിയർ ആൺ, പെൺ വിഭാഗങ്ങളുടെ ഫെൻസിംഗ് എന്നിവ ഇന്ന് നടക്കും.