Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kocheri-Kadavu Illipalam

Idukki

കോ​ച്ചേ​രി​ക്ക​ട​വ് ഇ​ല്ലി​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഞാ​ണി​ൻ​മേ​ൽ ക​ളി

വെ​ള്ളി​യാ​മ​റ്റം: കോ​ച്ചേ​രി​ക​ട​വ് ഇ​ല്ലി​പ്പാ​ല​ത്തി​ലൂ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് ജീ​വ​ൻ പ​ണ​യം​വ​ച്ച്. പാ​ലം നി​ർ​മി​ക്കാ​ൻ അ​നു​മ​തി കി​ട്ടി​യി​ട്ടും പാ​ലം നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യി​ല്ല. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ നാ​ളി​യാ​നി​ക്കു സ​മീ​പം കോ​ച്ചേ​രി​രി​ക്ക​ട​വി​ല്‍ വ​ട​ക്ക​നാ​റി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ന് തു​ക അ​നു​വ​ദി​ച്ച​ത് പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പാ​ണ്. എ​സ്റ്റി​മേ​റ്റും ഡി​പി​ആ​റും ത​യാ​റാ​ക്കി നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ വ​നം വ​കു​പ്പ് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി.

വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് നി​ർ​മാ​ണം തു​ട​ങ്ങാ​ന്‍ ര​ണ്ടു​വ​ര്‍​ഷം കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. നി​ര്‍​മി​തി​കേ​ന്ദ്ര​ത്തി​നാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല. പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​ന്‍റെ​യും നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ​യും എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള തു​ക വ്യ​ത്യ​സ്ത​മാ​യ​തോ​ടെ വീ​ണ്ടും നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. സ​മീ​പ​നാ​ളി​ൽ പു​തു​ക്കി​യ തു​ക​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും തീ​വ്ര മ​ഴ ആ​രം​ഭി​ച്ച​തോ​ടെ പാ​ലം നി​ർ​മാ​ണം നീ​ണ്ടു​പോ​യി. ഇ​തു​മൂ​ലം പു​ഴ​യ്ക്കു കു​റു​കെ നി​ർ​മി​ച്ച ഇ​ല്ലി​പ്പാ​ല​ത്തി​ലൂ​ടെ​യാ​ണ് പ്രാ​യ​മാ​യ​വ​രും വി​ദ്യ​ര്‍​ഥി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ മ​റു​ക​ര ക​ട​ക്കു​ന്ന​ത്.

പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പ​ക​ള്‍ കാ​ട്ടു​ന്ന അ​നാ​സ്ഥ​യു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​ണ് കോ​ച്ചേ​രി​ക്ക​ട​വ് പാ​ലം. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മൂ​ന്നു വ​ര്‍​ഷം മു​മ്പു തീ​രേ​ണ്ട പാ​ലം ഇ​പ്പോ​ഴും തൂ​ണു​ക​ള്‍ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

 

Latest News

Corehub Up