കൊച്ചി: ഇന്ത്യ-ജിസിസി നയതന്ത്ര ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന അന്താരാഷ്ട്ര സമ്മേളനമായ കൊച്ചി ഡയലോഗ് 2026ന് കൊച്ചി താജ് വിവാന്ത ഹോട്ടലില്‍ തുടക്കം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഓഫിസര്‍ ജി.വി. ശ്രീനിവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെപിഎംജി ബഹറിന്‍ ചെയര്മാന് ജമാല്‍ ഫഖ്റോ, മുന്‍ ഇന്ത്യന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ടി.പി. ശ്രീനിവാസന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കണോമിക് ഡിപ്ലോമസി ഡിവിഷന് ജോയിന്റ് സെക്രട്ടറി പി.എസ്. ഗംഗാധര്‍, ടൈ കേരള പ്രസിഡന്റും സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-കണ്‍വീനറുമായ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പോളിസി പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് എന്നിവയുമായി സഹകരിച്ചാണു ത്രിദിന സമ്മേളനം നടക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.