Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Harbour

Ernakulam

കൊ​ച്ചി ഹാ​ർ​ബ​റി​ൽ സം​ഘ​ർ​ഷ​ സാ​ധ്യ​ത

ഫോ​ർ​ട്ടു​കൊ​ച്ചി: നി​രോ​ധ​നം ക​ഴി​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ബോ​ട്ടു​ക​ൾ ത​യാ​റെ​ടു​ക്ക​വേ കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ കൂ​ലി​ത്ത​ർ​ക്കം ശ​ക്ത​മാ​കു​ന്നു. പ്ര​ശ്ന​പ​രി​ഹാ​രം നീ​ണ്ടാ​ൽ ഹാ​ർ​ബ​ർ സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടി​ലെ മ​ത്സ്യ​വും വെ​ള്ള​വും കോ​രു​ന്ന വി​ഭാ​ഗ​ക്കാ​ർ​ക്ക് ര​ണ്ടു ശ​ത​മാ​നം കൂ​ലി ന​ല്കിയി​ല്ലെ​ങ്കി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് എ​ത്തു​ന്ന പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടി​ലെ മ​ത്സ്യ വി​പ​ണ​നം ത​ട​യു​മെ​ന്നാ​ണ് സി​ഐ​ടി​യു യൂ​ണി​യ​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ ലേ​ബ​ർ ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ച ഒ​രു ശ​ത​മാ​നം കൂ​ലി ന​ല്കാ​മെ​ന്ന​താ​ണ് ബോ​ട്ടു​ട​മ​ക​ളു​ടെ നി​ല​പാ​ട്. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞെ​ത്തു​ന്ന ബോ​ട്ടി​ലെ മ​ത്സ്യ വി​പ​ണ​നം ത​ട​ഞ്ഞാ​ൽ മ​റ്റു ബോ​ട്ട് തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്നും ഇ​ത് കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ സ്തം​ഭി​ക്കാ​നി​ട​യാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ട് മ​ത്സ്യ വി​പ​ണം ത​ട​യു​ന്ന​ത് ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷ​ത്തി​നു​മി​ട​യാ​ക്കും. മു​ൻ വ​ർ​ഷം സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത് ഇ​രു വി​ഭാ​ഗ​വും​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​മു​ണ്ട്. കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ സ്തം​ഭ​ന​വും സം​ഘ​ർ​ഷ​വും മ​ത്സ്യ​വി​പ​ണ​ന - വ്യാ​പാ​ര മേ​ഖ​ല​യി​ലും പ്ര​ശ്ന​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​കും.
പേ​ഴ്സീ​ൻ നെ​റ്റ് ബോ​ട്ട് ഉ​ട​മ​ക​ളും മ​ത്സ്യം കോ​രു​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​യും ത​മ്മി​ലാ​ണ് ത​ർ​ക്കം. പ്ര​തി​ദി​നം രാ​വി​ലെ ക​ട​ലി​ലി​റ​ങ്ങി മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി വൈ​കി​ട്ട് മ​ട​ങ്ങി​യെ​ത്തി മ​ത്സ്യ വി​പ​ണ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളാ​ണ് പേ​ഴ്സീ​ൻ നെ​റ്റ് ബോ​ട്ടു​ക​ൾ. ചാ​ള , അ​യ​ല തു​ട​ങ്ങി​യ മീ​നു​ക​ളാ​ണി​വ​ർ പി​ടി​കു​ടു​ന്ന​തും വ്യാ​പാ​രം ന​ട​ത്തു​ന്ന​തും. കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 60ഓ​ളം ബോ​ട്ടു​ക​ളി​ൽ മ​ത്സ്യ​വും വെ​ള്ള​വും കോ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​ത്ത​ർ​ക്കം ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പേ തു​ട​ങ്ങി​യ​താ​ണ്.

Latest News

Corehub Up