Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochiWharf

നാ​വി​ക​സേ​നാ ദി​നാ​ഘോ​ഷ​ത്തി​ന് കൊ​ച്ചി ഒ​രു​ങ്ങു​ന്നു

കൊ​​​​ച്ചി: നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ക​​​​രു​​​​ത്തും ആ​​​​വേ​​​​ശ​​​​വും വീ​​​​ണ്ടും അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​നാ ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളാ​​​​യി. ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​നാ​​​​ണ് നാ​​​​വി​​​​ക​​​​സേ​​​​നാ ദി​​​​നം. കൊ​​​​ച്ചി​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണനാ​​​​വി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്തും പു​​​​റ​​​​ത്തു​​​​മാ​​​​യി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ല​​​​ധി​​​​കം നീ​​​​ളു​​​​ന്ന ആ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ക.

1971ലെ ​​​​ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധ​​​​സ​​​​മ​​​​യ​​​​ത്ത് ക​​​​റാ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു നേ​​​​രേ ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന ന​​​​ട​​​​ത്തി​​​​യ ധീ​​​​ര​​​​മാ​​​​യ മി​​​​സൈ​​​​ൽ ബോ​​​​ട്ട് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ അ​​​​നു​​​​സ്മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് നാ​​​വി​​​ക​​​സേ​​​നാ ദി​​​നം ​ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ര​​​​മി​​​​ച്ച നാ​​​​വി​​​​ക​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഒ​​​​രു​​​​മി​​​​ച്ചു​​​​ ചേ​​​​രു​​​​ന്ന ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ലെ നേ​​​​വി ഡേ ​​​​സ​​​​ഹാ​​​​ര ല​​​​ഞ്ച് പ​​​​രി​​​​പാ​​​​ടി​​​​യോ​​​​ടെ​​​​യാ​​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ന്ന​​​​ത്. 16ന് ​​​​ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​മാ​​​​യി ക​​​​പ്പ​​​​ൽ​​​​ സ​​​​ന്ദ​​​​ർ​​​​ശ​​​​നം.

23ന് ​​​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ക​​​​പ്പ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാം. നാ​​​​വി​​​​ക​​​​സേ​​​​നാ ക​​​​പ്പ​​​​ലു​​​​ക​​​​ൾ, ഐ​​​​എ​​​​ൻ​​​​എ​​​​സ് ഗ​​​​രു​​​​ഡ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളി​​​​ൽ, ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ, ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും മാ​​​​തൃ​​​​ക​​​​ക​​​​ൾ എ​​​​ന്നി​​​​വ കാ​​​​ണാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. 20 മു​​​​ത​​​​ൽ 22 വ​​​​രെ കൊ​​​​ച്ചി ഫോ​​​​റം മാ​​​​ളി​​​​ൽ ഐ​​​​എ​​​​ൻ​​​​എ​​​​സ് ഗ​​​​രു​​​​ഡ ഒ​​​​രു​​​​ക്കു​​​​ന്ന സൈ​​​​നി​​​​ക ഫോ​​​​ട്ടോ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ക്കും.

ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം കൊ​​​​ച്ചി വാ​​​​ർ​​​​ഫി​​​​ലാ​​​​ണ് നേ​​​​വി ഡേ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള അ​​​​ഭ്യാ​​​​സ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ. സ​​​​തേ​​​​ൺ നേ​​​​വ​​​​ൽ ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ, വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച മ​​​​റൈ​​​​ൻ ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

പ്ര​​​​ത്യേ​​​​ക ഡ്രോ​​​​ൺ ഷോ​​​​യും സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കും. നാ​​​​ലി​​​​ന് കൊ​​​​ച്ചി നേ​​​​വ​​​​ൽ ബേ​​​​സി​​​​ൽ സ​​​​തേ​​​​ൺ നേ​​​​വ​​​​ൽ ക​​​​മാ​​​​ൻ​​​​ഡ് ബാ​​​​ൻ​​​​ഡി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഗീ​​​​തപ​​​​രി​​​​പാ​​​​ടി​​​​യും ഉ​​​​ണ്ടാ​​​​കും. നേ​​​​വി മാ​​​​ര​​​​ത്ത​​​​ൺ, നേ​​​​വി സൈ​​​​ക്ല​​​​ത്ത​​​​ൺ എ​​​​ന്നീ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സേ​​​​ന​​​​യെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലേ​​​​ക്ക് അടു​​​​പ്പി​​​​ക്കു​​​​ക ല​​​​ക്ഷ്യം:ക​​​​മ്മ​​​​ഡോ​​​​ർ എ​​​​ൻ. ഹ​​​​രി​​​​ഹ​​​​ര​​​​ൻ

ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​വും ശ​​​​ക്തി​​​​യും ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് നാ​​​​വി​​​​കദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ഐ​​​​എ​​​​ൻ​​​​എ​​​​സ് വെ​​​​ണ്ടു​​​​രു​​​​ത്തി ക​​​​മാ​​​​ൻ​​​​ഡിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ക​​​​മ്മ​​​​ഡോ​​​​ർ എ​​​​ൻ. ഹ​​​​രി​​​​ഹ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ​​​​മു​​​​ദ്ര താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സേ​​​​ന വ​​​​ഹി​​​​ക്കു​​​​ന്ന പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ട്ട ധാ​​​​ര​​​​ണ വ​​​​ള​​​​ർ​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up