ചാലക്കുടി: കോടശേരി പഞ്ചായത്തിലെ നിർമാണവിലക്കിൽ പ്രതിഷേധിച്ച് സനീഷ്കുമാർ ജോസഫ് എംഎൽഎ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു, പഞ്ചായത്തിലെ ആറ് വാർഡുകളിൽ യാതൊരു നിർമാണ നിരോധന ഉത്തരവുമില്ലാതെ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാത്ത സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ രാവിലെ 11 മണി മുതൽ സെക്രട്ടറിയെ ഉപരോധിച്ചത്. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണനും പഞ്ചായത്ത് അംഗങ്ങളും എംഎൽഎയോടപ്പം സെക്രട്ടറിയുടെ ഓഫിസിൽ കുത്തിയിരിപ്പ് നടത്തി.
മന്ത്രി കെ.എം. ഷാജി, സനീഷ്കുമാർ ജോസഫ് എംഎൽ എയുമായി, സംസാരിച്ചതിനെ തുടർന്ന് രാത്രി ഏറെ വൈകി എംഎൽഎ ഉപരോധം അവസാനിപ്പിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയും റവന്യുമന്ത്രിയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി കെ.എം. ഷാജി, എംഎൽഎയെ അറിയിച്ചു ഇതെതുടർന്ന് രാത്രി 9.30 നാണ് ഉപരോധം എംഎൽഎ അവസാനിപ്പിച്ചത്.