Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodiyeri Balakrishnan

Kollam

പ്ര​ക​ട​ന​ത്തി​നി​ടെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്രം വ​ലി​ച്ച് കീ​റി എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍

കൊ​ല്ലം : എ​സ്എ​ഫ്‌​ഐ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്‌​സ് വ​ലി​ച്ച് കീ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ചി​ന്ന​ക്ക​ട​യി​ലെ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് ബോ​ര്‍​ഡാ​ണ് പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ലി​ച്ചു​മ​റി​ച്ചി​ട്ട് ത​ക​ര്‍​ത്ത​ത്.

മാ​ര്‍​ച്ചി​ന്‍റെ മു​ന്‍നി​ര​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് മീ​ഡി​യ​നി​ല്‍ വ​ച്ചി​രു​ന്ന ഫ്ലെ​ക്‌​സ് കീ​റി മ​റി​ച്ചി​ട്ടു.
ഫ്ലെക്‌​സ് ത​ക​ര്‍​ത്ത​ശേ​ഷം വീ​ണ്ടും പ്ര​ക​ട​ന​ത്തി​ല്‍ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഇ​യാ​ള്‍ ന​ട​ന്നു​നീ​ങ്ങി. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നാ​ലാം ഓ​ര്‍​മ​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ചി​ന്ന​ക്ക​ട​യി​ല്‍ സ്ഥാ​പി​ച്ച ഫ്ലെക്‌​സാണ് ത​ക​ര്‍​ത്ത​ത്.

ര​ണ്ടു ദി​വ​സം മു​ന്‍​പ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ ചി​ന്ന​ക്ക​ട​യി​ലും പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍ ഫ്ലെക്‌​സു​ക​ളും കൊ​ടി​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന എ​സ്എ​ഫ്‌​ഐ പ്ര​ക​ട​ന​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ ബാ​ക്കി​യു​ള്ള ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​സ്എ​ന്‍ കോ​ള​ജ് ജം​ഗ്ഷ​നി​ല്‍നി​ന്നാ​ണ് എ​സ് എ​ഫ്‌​ഐ പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്. പ്ര​ട​നം ചി​ന്ന​ക്ക​ട​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു സ​മീ​പ​മു​ള്ള ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ലി​ച്ചു കീ​റി​യ​ത്.

പ്ര​ക​ട​ന​ത്തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഓ​ടി​ക്ക​യ​റി​യ വ്യ​ക്തി​യാ​ണ് ഫ്ലെക്‌​സ് ത​ക​ര്‍​ത്ത​തെ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​സ്താ​വ​ന​യി​ല്‍ വി​ശ​ദീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന​ല്ലെ​ന്നും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ലേ​ക്ക് എ​ങ്ങ​നെ​യെ​ത്തി​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്നും എ​സ്എ​ഫ്‌​ഐ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

Latest News

Corehub Up