Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodungallur Mar Thoma Pilgrimage On December 6

Thrissur

കൊ​ടു​ങ്ങ​ല്ലൂ​ര്‍ മാ​ര്‍​തോ​മ തീ​ര്‍​ഥാ​ട​നം ഡി​സം​ബ​ര്‍ ആ​റി​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ മാ​ര്‍​തോ​മ തീ​ര്‍​ഥാ​ട​നം ഡി​സം​ബ​ര്‍ ആ​റി​ന് ന​ട​ക്കും. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ ഭാ​ര​ത​ത്തി​ല്‍ കാ​ലു​കു​ത്തി​യ​തി​ന്‍റെ 19-ാം ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ലേ​ക്ക് (1975-ാം വ​ര്‍​ഷം) ഭാ​ര​ത​സ​ഭ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള​താ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ഹാ​തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ 141 ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന സാ​ന്തോം സ്‌​ക്വ​യ​റി​ല്‍ അ​ന്നേ​ദി​നം രാ​വി​ലെ 11ന് ​എ​ത്തി​ച്ചേ​രും. ഇ​രി​ങ്ങാ​ല​ക്കു​ട, പു​ത്ത​ന്‍​ചി​റ, മാ​ള മേ​ഖ​ല​ക​ളി​ല്‍​നി​ന്നാ​ണ് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ലി​ല്‍​നി​ന്നു രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര​യ്ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നേ​തൃ​ത്വം​ന​ല്‍​കും. ഇ​രി​ങ്ങാ​ല​ക്കു​ട, എ​ട​ത്തി​രു​ത്തി, ക​ല്‍​പ്പ​റ​മ്പ്, പ​റ​പ്പൂ​ക്ക​ര എ​ന്നീ ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ ഈ ​കാ​ല്‍​ന​ട​യാ​ത്ര​യി​ല്‍ അ​ണി​ചേ​രും. പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍​നി​ന്നു രാ​വി​ലെ 6.45ന് ​പു​റ​പ്പെ​ടു​ന്ന തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യി​ല്‍ പു​ത്ത​ന്‍​ചി​റ, കൊ​ട​ക​ര, കു​റ്റി​ക്കാ​ട് എ​ന്നീ ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ ആ​യി​രി​ക്കും അ​ണി​നി​ര​ക്കു​ക. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ പ​ദ​യാ​ത്ര ന​യി​ക്കും.

മാ​ള ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍​നി​ന്നു രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍ നേ​തൃ​ത്വം​വ​ഹി​ക്കും. മാ​ള, അ​മ്പ​ഴ​ക്കാ​ട്, ചാ​ല​ക്കു​ടി ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രി​ക്കും പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍​നി​ന്നും പു​ത്ത​ന്‍​ചി​റ​യി​ല്‍​നി​ന്നും പു​റ​പ്പെ​ടു​ന്ന പ​ദ​യാ​ത്ര​ക​ള്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ന് അ​ടു​ത്തു​ള്ള പു​ല്ലൂ​റ്റി​ല്‍ സം​ഗ​മി​ക്കും. തു​ട​ര്‍​ന്ന് വി​ശ്വാ​സി​ക​ളു​ടെ സാ​ഗ​രം കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സാ​ന്തോം സ്‌​ക്വ​യ​റി​ലേ​ക്ക് വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന റാ​ലി​യാ​യി എ​ത്തി​ച്ചേ​രും.

‌മാ​ള​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന തീ​ര്‍​ഥ​യാ​ത്ര കൃ​ഷ്ണ​ന്‍​കോ​ട്ട വ​ഴി സാ​ന്തോം സ്‌​ക്വ​യ​റി​ല്‍ എ​ത്തും.

തു​ട​ര്‍​ന്ന് അ​വി​ടെ​യു​ള്ള ക​ല്‍​വി​ള​ക്കി​ല്‍ മ​ത,രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ തി​രി​തെ​ളി​ക്കും. രാ​വി​ലെ 11ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. അ​തോ​ടൊ​പ്പം 19-ാം ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്യും.

മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, മെ​ല്‍​ബ​ണ്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ന്‍ മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന സ​ഹ​കാ​ര്‍​മി​ക​രും രൂ​പ​ത വൈ​ദി​ക​ര്‍, സ​ന്യ​സ്ത വൈ​ദി​ക പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രു​മാ​കും. തു​ട​ര്‍​ന്ന് അ​ഴി​ക്കോ​ട് പൊ​ന്തി​ഫി​ക്ക​ല്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ഉ​ണ്ടാ​കും.

മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ര​ക്ഷാ​ധി​കാ​രി​യും മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ ജ​ന​റ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി​ട്ടു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, ക​ണ്‍​വീ​ന​ര്‍ ഫാ. ​ഷാ​ജു ചി​റ​യ​ത്ത്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, കൊ​ടു​ങ്ങ​ല്ലൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് പെ​രേ​പ്പാ​ട​ന്‍, സെ​ക്ര​ട്ടി ഫാ. ​റി​ജോ ആ​ല​പ്പാ​ട്ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​ജി​ജോ വാ​ക​പ​റ​മ്പി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി​യോ വ​ട്ടേ​ക്കാ​ട​ന്‍, രൂ​പ​ത കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ക്‌​സ​ന്‍ ന​ട്ടേ​ക്കാ​ട​ന്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up