നോയ്ഡ: നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലിയുടെ മരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ.
വെള്ളിയാഴ്ച ഹരിദ്വാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സുരേന്ദ്ര കോലി ഒരുമാസം മുന്പാണ് പ്രദേശത്തെത്തിയത്.
അൽമോറ സ്വദേശിയായ സദാ റാം എന്നു പരിചയപ്പെടുത്തിയാണ് ജോലി തേടിയത്. ജയ് കശ്യപ് എന്നയാളാണ് ജോലി കണ്ടെത്താനും താമസസ്ഥലം ശരിയാക്കാനും സഹായിച്ചത്.
ജയിലിൽ സാധാരണപോലെയായിരുന്നു സുരേന്ദ്ര കോലിയുടെ പെരുമാറ്റമെന്ന് ജയിൽ സൂപ്രണ്ട് ബ്രജേഷ് സിംഗ് പറഞ്ഞു.
നിതാരി കൂട്ടക്കൊലയിൽ കോലിയെ പ്രതിചേർത്ത 13 കേസുകളും തെളിയിക്കാനാകാതെ വന്നതോടെ കഴിഞ്ഞ വർഷമാണ് ഇയാൾ ജയിൽ മോചിതനായത്.