Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KolkataHighCourt

ജ​ഡ്ജി​യാ​യി​രി​ക്കെ ജ​യി​ൽ​ശി​ക്ഷ; ജു​ഡി​ഷ്യ​റി അ​ഴി​മ​തി​ക്കെ​തി​രെ പ​ട​വാ​ളെ​ടു​ത്ത ജ​സ്റ്റി​സ് ക​ർ​ണ​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: ജ​സ്റ്റി​സ് സി.​എ​സ്. ക​ർ​ണ​ൻ(71) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ജ​ഡ്ജി​യാ​യി​രി​ക്കെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ത​ട​വു​ശി​ക്ഷ നേ​രി​ടേ​ണ്ടി വ​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണ് ചി​ന്നു​സ്വാ​മി സ്വാ​മി​നാ​ഥ​ന്‍ ക​ര്‍​ണ​ന്‍.

1955 ജൂ​ണ്‍ 12ന് ​ത​മി​ഴ്‌​നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ ക​ര്‍​നാ​തം എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ജ​ന​നം. വി​ദ്യാ​സ​മ്പ​ന്ന​മാ​യ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ജ​സ്റ്റി​സ് ക​ർ​ണ​ന്‍റെ പി​താ​വ് അ​ധ്യാ​പ​ന മി​ക​വി​ന് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​വാ​ർ​ഡ് നേ​ടി​യ വ്യ​ക്തി​യാ​ണ്. അ​മ്മ ക​മ​ലം അ​മ്മാ​ള്‍ ഗൃ​ഹ​നാ​ഥ​യും.

ഗൂ​ഡ​ല്ലൂ​രി​ലെ ത​ന്നെ മം​ഗ​ലം​പേ​ട്ട് ഹൈ​സ്കൂ​ളി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും വി​രു​ന്ധാ​ച​ലം ആ​ര്‍​ട്സ് കോ​ളേ​ജി​ല്‍ പ്രീ ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​വും പൂ​ര്‍​ത്തി​യാ​ക്കി​യ ക​ര്‍​ണ​ന്‍ ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് കു​ടി​യേ​റി. തു​ട​ർ​ന്ന് മ​ദ്രാ​സ് ലോ ​സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന അ​ദ്ദേ​ഹം 1983ല്‍ ​നി​യ​മ​വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി.

പി​ന്നീ​ട് ത​മി​ഴ്‌​നാ​ട്‌ ബാ​ര്‍ കൗ​ണ്‍​സി​ലി​ൽ ചേ​ർ​ന്ന് സി​വി​ൽ പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു. മെ​ട്രോ വാ​ട്ട​ര്‍ സം​ഘ​ട​ന​യു​ടെ നി​യ​മോ​പ​ദേ​ഷ്ടാ​വാ​യും സി​വി​ല്‍ സ്യൂ​ട്ടു​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ്ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ഈ ​കാ​ല​യ​ള​വി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തു​ട​ർ​ന്നു.

2009ൽ ​ആ​ണ് മ​ദ്രാ​സ് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. വി​ര​മി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ.​കെ.​ഗാം​ഗു​ലി​യാ​ണ് ആ ​സ്ഥാ​ന​ത്തേ​ക്ക് ജ​സ്റ്റി​സ് ക​ര്‍​ണ​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. 2012ൽ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ ദ​ളി​ത​നാ​യ​തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് വി​വേ​ച​നം നേ​രി​ടു​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന​ത്. ‌

2016ൽ ​കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ജ​സ്റ്റി​സ് ക​ർ​ണ​ൻ ത​ന്നെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​തും വി​വാ​ദ​ത്തി​ലാ​യി. ‌20 സ​ഹ ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പേ​രു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ത്തെ​ഴു​തു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​സ്‌​റ്റി​സ് ക​ർ​ണ​നും സു​പ്രീം കോ​ട​തി​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്‌​ജി​യാ​യി​രി​ക്കെ ജ​സ്റ്റി​സ് ക​ർ​ണ​ൻ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​തി​ന് പി​ന്നാ​ലെ ജ​ഡ്‌​ജി​മാ​ർ ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ക്ര​മം ത​ട​യു​ന്ന നി​യ​മ​പ്ര​കാ​രം സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്‌​റ്റി​സ്‌ ജെ.​എ​സ്. കേ​ഹാ​ർ ഉ​ൾ​പ്പെ​ടെ സു​പ്രീം കോ​ട​തി​യി​ലെ ഏ​ഴു ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു സ​മ​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ഇ​തേ​തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​മാ​ർ ജ​സ്‌​റ്റി​സ് ക​ർ​ണ​ന്‍റെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. അ​ടു​ത്ത ദി​വ​സം ക​ർ​ണ​ൻ സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചു.

ചീ​ഫ് ജ​സ്‌​റ്റി​സ് കേ​ഹാ​ർ അ​ട​ക്കം ഏ​ഴു സു​പ്രീം കോ​ട​തി ജ​ഡ്‌​ജി​മാ​ർ​ക്കും അ​ഞ്ചു വ​ർ​ഷ ക​ഠി​ന​ത​ട​വ് വി​ധി​ച്ച് ജ​സ്‌​റ്റി​സ് ക​ർ​ണ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ് അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ജ​സ്റ്റി​സ് ക​ർ​ണ​നെ സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വി​നു വി​ധി​ച്ചു.

വി​ധി വ​ന്ന​തോ​ടെ ഒ​ളി​വി​ൽ പോ​യ ക​ർ​ണ​നെ പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ലാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ക​ർ​ണ​ൻ ആ​റ് മാ​സം ത​ട​വ് ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

 

 

 

Latest News

Corehub Up