കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു പരിക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി. മൂന്നു പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു ഗില്ലിന്റെ സ്കോര്‍.