കൊല്ലം: കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷൻ പുതിയ രൂപത്തിലേക്ക് മാറുന്നു. പുതിയ ബസ് സ്റ്റേഷ െന്റ നിർമാണ ഉദ്ഘാടനം മന്ത്രി കെ. ബി. ഗണേഷ് കുമാർ മാർച്ച് നാലിന് വൈകുന്നേരം അഞ്ചിന് നിർവഹിക്കും. എം. മുകേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ചു കോടി കെഎസ്ആർടിസി ബസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ ചെലവഴിക്കും.എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് ഗതാഗത വകുപ്പിൽ നിന്ന് 10കോടി കൂടി അനുവദിച്ചിട്ടുണ്ട്.
കൊല്ലം ബസ് ഗ്യാരേജ് നിന്ന സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ബസ് ടെർമിനൽ നിർമിക്കും. സംസ്ഥാന പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗമാണ് പദ്ധതി രൂപരേഖ തയാറാക്കിയത്. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റേഷ െ ന്റ നിർമാണം. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീർണം.
എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റേറിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ, വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ, പൊതു ടോയ് ലറ്റുകൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമിക്കുന്നത്. കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും. ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യമാകും കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉണ്ടാവുക. ആറുമാസം കൊണ്ട് ബസ് സ്റ്റേഷ ന്റെ നിർമാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. അഷ്ടമുടി കായലി െ ന്റ തീരത്ത് പഴയ ബസ് സ്റ്റാൻഡ് നിന്ന സ്ഥലത്ത് ടൂറിസം സാധ്യതകളെ മുൻനിർത്തിയുള്ള പദ്ധതി കിഫ്ബിയുടെ സജീവ പരിഗണനയിലാണ്.