x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ പു​തി​യ രൂ​പ​ത്തി​ലേ​ക്ക്


Published: March 1, 2026 06:54 AM IST | Updated: March 1, 2026 06:54 AM IST

കൊ​ല്ലം: കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ പു​തി​യ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു. പു​തി​യ ബ​സ് സ്റ്റേ​ഷ​ െന്‍റ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ മാ​ർ​ച്ച് നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ർ​വ​ഹി​ക്കും.​ എം. മു​കേ​ഷ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു കോ​ടി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാൻ ചെലവഴിക്കും.എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ൽ നി​ന്ന് 10കോ​ടി കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം ബ​സ് ഗ്യാ​രേ​ജ് നി​ന്ന സ്ഥ​ല​ത്ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഒ​രു ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കും. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗ​മാ​ണ് പദ്ധതി രൂപരേഖ ത​യാ​റാ​ക്കി​യ​ത്. പ്രീ ​ഫാ​ബ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ബ​സ് സ്റ്റേ​ഷ​ െ ന്‍റ നി​ർ​മാ​ണം. 26,370 ച​തു​ര​ശ്ര അ​ടി​യാ​ണ് ബ​സ് സ്റ്റേ​ഷ​നി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​കെ വി​സ്തീ​ർ​ണം.

എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം, റ​സ്റ്റോ​റ​ന്‍റ്, ക​ഫ​റ്റേറിയ, ക​ട​മു​റി​ക​ൾ, ഹെ​ൽ​ത്ത് ക​ഫെ, എ​ൻ​ക്വ​യ​റി കം ​റി​സ​ർ​വേ​ഷ​ൻ സെ​ന്‍റ​ർ, ഡി​പ്പോ ഓ​ഫീ​സ്, പു​രു​ഷ, വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​കം വി​ശ്ര​മ​ മു​റി​ക​ൾ, പൊ​തു ടോ​യ് ലറ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. കാ​ൽ​സി​പ്പ് റൂ​ഫിം​ഗും സ്റ്റീ​ൽ സ്ട്ര​ക്ച​റും ഉ​ണ്ടാ​കും. ഒ​രേ​സ​മ​യം 22 ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​മാ​കും കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​വു​ക. ആ​റു​മാ​സം കൊ​ണ്ട് ബ​സ് സ്റ്റേ​ഷ​ ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ഷ്ട​മു​ടി കാ​യ​ലി​ െ ന്‍റ തീ​ര​ത്ത് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ന്ന സ്ഥ​ല​ത്ത് ടൂ​റി​സം സാ​ധ്യ​ത​ക​ളെ മു​ൻ​നി​ർ​ത്തി​യു​ള്ള പ​ദ്ധ​തി കി​ഫ്‌​ബി​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Tags : nattu vishesham Kollam KSRTC bus station

Recent News

Corehub Up