x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​സൂ​ത്രി​ത​മാ​യാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്; ജാ​മ്യ​ത്തെ എ​തി​ർ​ത്ത് ഇ​ഡി

വെബ് ഡെസ്ക്
Published: August 2, 2026 12:59 PM IST | Updated: August 2, 2026 01:53 PM IST

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​പ്പോ​ൾ.

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​രു​ക്ക് മു​റു​കു​ന്നു. പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി​യെ എ​തി​ർ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​രെ ഭ​യ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ശ്ര​മി​ച്ച​തെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ 60 ദി​വ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യ ഹ​ർ​ജി​ക​ൾ ര​ണ്ടു​ത​വ​ണ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ കൂ​ട്ട​ത്തോ​ടെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ഭാ​ഗി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ഇ​ഡി അ​പേ​ക്ഷ​യും ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​തി​ക​ളാ​യ ശ്രീ​ജി​ത്ത്, അ​നി​ൽ​കു​മാ​ർ, ഷ​ഫീ​ഖ്, കി​ര​ൺ, നി​ഷാ​ദ് ജീ​വ​ൻ അ​ട​ക്ക​മു​ള്ള ഏ​ഴു​പേ​രാ​ണ് ഇ​തി​ന​കം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 27നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യ്ഡി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ വ​ള​ഞ്ഞ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

പ്ര​കോ​പ​ന​മി​ല്ലാ​തെ സ​മ​യ​മെ​ടു​ത്ത് ആ​ലോ​ചി​ച്ചു ന​ട​പ്പാ​ക്കി​യ ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി ജാ​മ്യ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​ത്.

Tags : ED Bail Plea Cpm Workers Arrest HighCourt Pinarayi Vijayan Masappadi Case

Recent News

Corehub Up