ചങ്ങനാശേരി: കൊല്ലംമുതല്‍ ചെങ്ങന്നൂര്‍വരെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയംവരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ഗതാഗതമന്ത്രി സി.പി. ജോണിന് നിവേദനം നല്കി.
കൊല്ലം, കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട്, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ നഗരങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിലൂടെ പ്രതിദിനം ആയിരക്കണക്കിന് വിദ്യാര്‍ഥികളും ജീവനക്കാരും വ്യാപാരികളും സാധാരണ യാത്രക്കാരും യാത്ര ചെയ്യുന്നുണ്ട്. നിലവിലെ ചെയിന്‍ സര്‍വീസ് ചെങ്ങന്നൂരില്‍ അവസാനിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കായി മറ്റ് സര്‍വീസുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് എംപി ചൂണ്ടിക്കാട്ടി.