Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KollamBishop

ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സ്: എ​ളി​യ​വ​രു​ടെ പി​താ​വ്

ഇ​ന്ത്യ​യി​ലെ ആ​ദ്യ ക​ത്തോ​ലി​ക്ക രൂ​പ​യാ​ണു കൊ​ല്ലം. കൊ​ല്ലം ബി​ഷ​പ് എ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ലെ സ​ഭ​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​ണ് ഡോ. ​ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സ്. കൊ​ല്ലം രൂ​പ​ത​യി​ലെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ ബി​ഷ​പ്പെ​ന്ന​നി​ല​യി​ല്‍ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ ലാ​റ്റി​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

'എ​ളി​യ​വ​രു​ടെ പി​താ​വ്' എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ര്‍​ഹ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ന്‍റെ പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി തന്‍റെ ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ശ്വാ​സം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സേ​വ​നം, സ്ഥാ​പ​ന​നി​ര്‍​മാ​ണം എ​ന്നി​വ ചേ​ര്‍​ന്ന ഒ​രു ദീ​ര്‍​ഘ​മാ​യ പൈ​തൃ​ക​മാ​യി ഇ​ന്നും ഓ​ര്‍​മി​ക്ക​പ്പെ​ടു​ന്നു.

സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന ഡോ. ​ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സ്, കൊ​ല്ലം രൂ​പ​ത​യെ കേ​ര​ള​ത്തി​ലെ ഒ​രു പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു.

ആ​രം​ഭ​കാ​ല ജീ​വി​തം

ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സ് 1901 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് കൊ​ല്ലം ജി​ല്ല​യി​ലെ കോ​യി​വി​ള​യി​ല്‍ ജ​നി​ച്ചു. മ​ത​പ​ര​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും മു​ന്നോ​ട്ടു​പോ​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഒ​രു കു​ടും​ബ​പ​രി​സ​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹം വ​ള​ര്‍​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ലേ അ​ദ്ദേ​ഹം സ​ഭാ ജീ​വി​ത​ത്തോ​ടും പ​ഠ​ന​ത്തോ​ടും പ്ര​ത്യേ​ക താ​ത്പ​ര്യം കാ​ണി​ച്ചു.

അ​തിന്‍റെ ഫ​ല​മാ​യി വൈ​ദി​ക​ജീ​വി​തം അ​ദ്ദേ​ഹം ചെ​റു​പ്പ​ത്തി​ലേ തെ​ര​ഞ്ഞെ​ടു​ത്തു. പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ ദി​ന​ത്തി​ലാ​ണ് പി​റ​ന്ന​തെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലു​ട​നീ​ളം മ​രി​യ​ഭ​ക്തി​ക്ക് പ്ര​ചോ​ദ​ന​മാ​യി. പി​ന്നീ​ട് ബി​ഷ​പ് ആ​യ​പ്പോ​ള്‍ "മ​രി​യ' എ​ന്ന നാ​മം തന്‍റെ പേ​രി​നോ​ട് ചേ​ര്‍​ത്ത​തും ഈ ​ഭ​ക്തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​വും രൂ​പീ​ക​ര​ണ​വും സ​ഭ​യു​ടെ അ​ന്ന​ത്തെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി വ​ള​ര്‍​ന്നു. 1915-ല്‍ ​സെ​ന്‍റ് റാ​ഫേ​ല്‍​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്ന അ​ദ്ദേ​ഹം, സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി.

തു​ട​ര്‍​ന്ന് സെന്‍റ് തെ​രേ​സാ​സ് മേ​ജ​ര്‍ സെ​മി​നാ​രി​യി​ല്‍ (ഇ​ന്ന​ത്തെ ഫാ​ത്തി​മ കോ​ള​ജി​ന്‍റെ പ​ടി​ഞ്ഞാ​റേ വി​ഭാ​ഗം) ഉ​പ​രി​പ​ഠ​നം ന​ട​ത്തി. ഈ ​സെ​മി​നാ​രി കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത് 1905 മു​ത​ല്‍ 1931 വ​രെ കൊ​ല്ലം ബി​ഷ​പ്പാ​യി​രു​ന്ന ആ​ര്‍​ച്ച്ബി​ഷ​പ് അ​ലോ​ഷ്യ​സ് മ​രി​യ ബെ​ന്‍​സി​ഗ​ര്‍ ആ​യി​രു​ന്നു. മ​ല​യാ​ളത്തി​നോ​ടും കേ​ര​ള​ത്തി​ന്‍റെ പ്രാ​ദേ​ശി​ക സം​സ്‌​കാ​ര​ത്തോ​ടും ചേ​ര്‍​ന്നു​നി​ന്ന ഒ​രു വ്യ​ക്തി​യാ​യി പി​ന്നീ​ട് അ​ദ്ദേ​ഹം രൂ​പ​പ്പെ​ട്ടു. ഇ​താ​ണ് അ​ദ്ദേ​ഹ​ത്തെ വൈ​ദി​ക​നെ​ന്ന​തി​ന​പ്പു​റം, ജ​ന​ങ്ങ​ളോ​ട് അ​ടു​ത്തു​നി​ന്ന ഒ​രു സ​ഭാ​നേ​താ​വാ​യി ഉ​യ​ര്‍​ത്തി​യ​ത്.

വൈ​ദി​ക ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം

ജെ​റോം ഫെ​ര്‍​ണാ​ണ്ട​സ് വൈ​ദി​ക പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം സ​ഭ​യു​ടെ സേ​വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. 1928 മാ​ര്‍​ച്ച് 24-ന് ​ബി​ഷ​പ്പ് അ​ലോ​ഷ്യ​സ് മ​രി​യ ബെ​ന്‍​സി​ഗ​റി​ല്‍​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ജെ​റോം ഫെ​ര്‍​ണാ​ണ്ട​സ്, ലാ​റ്റി​നി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും അ​ധ്യാ​പ​ക​നാ​യി നി​യ​മി​ത​നാ​യി.

അ​ന്ന​ത്തെ കാ​ല​ത്ത് നാ​ട്ടു​വേ​രു​ക​ളി​ല്‍​നി​ന്നു​ള്ള യു​വാ​ക്ക​ള്‍​ക്ക് സ​ഭ​യി​ലെ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക അ​ത്ര സാ​ധാ​ര​ണ​മ​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ര്‍​ച്ച​ത​ന്നെ ഒ​രു ച​രി​ത്ര​മാ​യി. സ്വ​ന്ത​മാ​യ ഭാ​ഷ, സം​സ്‌​കാ​രം, ജ​ന​ജീ​വി​തം എ​ന്നി​വ മ​ന​സി​ലാ​ക്കി​യ ഒ​രാ​ള്‍ സ​ഭ​യെ ന​യി​ക്കാ​ന്‍ എ​ത്തി​യ​തി​ല്‍ വ​ലി​യ പ്ര​തീ​കാ​ത്മ​ക​ത​യു​ണ്ടാ​യി​രു​ന്നു.

1936-ല്‍ ​സെ​ന്‍റ് തെ​രേ​സാ​സ് മേ​ജ​ര്‍ സെ​മി​നാ​രി​യി​ലെ പ്ര​ഫ​സ​റാ​യി​രു​ന്ന ഫാ. ​വി​ന്‍​സെന്‍റ് ദെ​രേ​രെ ഒ​സി​ഡി കൊ​ല്ലം ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ​പ്പോ​ള്‍, ഫാ. ​ജെ​റോ​മി​നെ ത​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ബി​ഷ​പ്പാ​യി നി​യ​മ​നം

ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം, 1937 സെ​പ്റ്റം​ബ​ര്‍ 25-ന് ​മാ​ര്‍​പാ​പ്പ പ​യ​സ് പ​തി​നൊ​ന്നാ​മ​ന്‍ ഫാ. ​ജെ​റോം ഫെ​ര്‍​ണാ​ണ്ട​സി​നെ കൊ​ല്ലം രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി നി​യ​മി​ച്ചു. കൊ​ല്ലം രൂ​പ​ത വി​ഭ​ജി​ച്ച് തി​രു​വ​ന​ന്ത​പു​രം രൂ​പ​ത രൂ​പീ​കൃ​ത​മാ​യ​പ്പോ​ള്‍ ബി​ഷ​പ്പ് ദെ​രേ​രെ തി​രു​വ​ന​ന്ത​പു​രം ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ ഒ​ഴി​വി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം.

1937 ഡി​സം​ബ​ര്‍ 12-ന് ​ആ​ര്‍​ച്ച് ബി​ഷ​പ് ജോ​സ​ഫ് ആ​റ്റി​പ്പേ​റ്റി​യി​ല്‍​നി​ന്ന് അ​ഭി​ഷേ​കം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ രൂ​പ​ത​യാ​യ കൊ​ല്ല​ത്തി​ന്റെ ആ​ദ്യ ത​ദ്ദേ​ശീ​യ ബി​ഷ​പ്പാ​യി. അ​ന്ന് കേ​വ​ലം 36 വ​യ​സു​മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം, ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ബി​ഷ​പ്പു​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

1978 വ​രെ, ഏ​ക​ദേ​ശം നാ​ല്പ​ത് വ​ര്‍​ഷ​ത്തോ​ളം, അ​ദ്ദേ​ഹം ഈ ​സ്ഥാ​ന​ത്ത് സേ​വ​നം ചെ​യ്തു. ഈ ​കാ​ലാ​വ​ധി രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം രൂ​പ​ത ഒ​രു പ​ര​മ്പ​രാ​ഗ​ത സ​ഭാ ഘ​ട​ന​യാ​യി മാ​ത്രം നി​ല​നി​ല്‍​ക്കാ​തെ, വി​ദ്യാ​ഭ്യാ​സ - ആ​രോ​ഗ്യ-​സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി.

 

Latest News

Corehub Up