പായിപ്പാട്: പൈപ്പ് സ്ഥാപിച്ചശേഷം പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്ത പായിപ്പാട് പഞ്ചായത്ത് 15-ാം വാര്‍ഡിലെ കൊല്ലാപുരം മുതല്‍ ഒട്ടത്തില്ക്കടവ് വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. നാലുകോടി സെന്റ് ജോസഫ് ഹൈസ്കൂളിന്റെ മുന്‍ഭാഗം ഏറെ തകര്‍ന്ന അവസ്ഥയിലാണ്. പെരുന്തുരുത്തി ബൈപാസില്‍നിന്ന് ഇടിഞ്ഞില്ലത്തേക്കുള്ള റോഡാണിത്.
തകര്‍ന്നുകിടക്കുന്ന ഈ റോഡില്‍ സ്കൂള്‍ കുട്ടികളുള്‍പ്പെടെ കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു പതിവാണ്. അത്യാവശ്യ ഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടാണ്. അധികാരികള്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് ചോയ്സ് റെസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു.