Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kom

മുൻ ജസ്റ്റീസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഡി​ജി​റ്റ​ൽ മീ​ഡി​യ ഗ്രീ​വ​ൻ​സ് ബോ​ഡി​യാ​യ ഐ​ഡി​പി​സി​ജി​സി (ഇ​ന്ത്യ​ൻ ഡി​ജി​റ്റ​ൽ പ​ബ്ലി​ഷേ​ഴ്സ് ക​ണ്ട​ന്‍റ് ഗ്രീ​വ​ൻ​സ് കൗ​ൺ​സി​ൽ) പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

സു​പ്രീം​കോ​ട​തി മു​ൻ ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് ആ​ണ് പു​തി​യ ചെ​യ​ർ​മാ​ന്‍. സു​പ്രീം​കോ​ട​തി മു​ൻ ജ​സ്റ്റീ​സും ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നും കേ​ര​ള ലോ​കാ​യു​ക്ത​യു​മാ​യി​രു​ന്നു ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്.

ദീ​പി​ക ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ‌, രാ​ഷ്‌​ട്ര​പ​തി​യു​ടെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി ഡോ. ​വേ​ണു രാ​ജാ​മ​ണി, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, വി​ൻ​സെ​ന്‍റ് നെ​ല്ലി​ക്കു​ന്നേ​ൽ, സോ​യി​മോ​ൻ മാ​ത്യു, കെ.കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​രും ഏ​ഴം​ഗ സ​മി​തി​യി​ലു​ണ്ട്.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഡി​ജി​റ്റ​ൽ മീ​ഡി​യ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നാ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൺ​ലൈ​ൻ മീ​ഡി​യ-​ഇ​ന്ത്യ (കോം ​ഇ​ന്ത്യ) യു​ടെ ഗ്രീ​വ​ൻ​സ് ബോ​ഡി​യാ​ണ് ഐ​ഡി​പി​സി​ജി​സി.

Latest News

Corehub Up