മുൻ ജസ്റ്റീസ് സിറിയക് ജോസഫ്
ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐഡിപിസിജിസി (ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ) പുനഃസംഘടിപ്പിച്ചു.
സുപ്രീംകോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് ആണ് പുതിയ ചെയർമാന്. സുപ്രീംകോടതി മുൻ ജസ്റ്റീസും ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാനും കേരള ലോകായുക്തയുമായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്.
ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറി ഡോ. വേണു രാജാമണി, പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, വിൻസെന്റ് നെല്ലിക്കുന്നേൽ, സോയിമോൻ മാത്യു, കെ.കെ. ശ്രീജിത്ത് എന്നിവരും ഏഴംഗ സമിതിയിലുണ്ട്.
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ മാനേജ്മെന്റ് അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോം ഇന്ത്യ) യുടെ ഗ്രീവൻസ് ബോഡിയാണ് ഐഡിപിസിജിസി.
Tags : JusticeCyriacJoseph Kom Chairman IndiaGrievance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash