Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kompukorkkal

കൊമ്പു​​കോ​​ർ​​ക്ക​​ൽ: ജ​​യ്സ്വാ​​ളി​​നെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി

കൊ​​ളം​​ബോ: ഇ​​ന്ത്യ- ശ്രീ​​ല​​ങ്ക ര​​ണ്ടാം ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ദി​​നം ഗ്രൗ​​ണ്ടി​​ൽ പ​​ര​​സ്പ​​രം കൊ​​ന്പു​​കോ​​ർ​​ത്ത ഇ​​ന്ത്യ​​ൻ താ​​രം യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നും ല​​ങ്ക​​ൻ താ​​രം അ​​സി​​ത ഫെ​​ർ​​ണാ​​ണ്ടോ​​യ്ക്കു​​മെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്ത് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ (ഐ​​സി​​സി).

ഇ​​രു​​വ​​ർ​​ക്കും മാ​​ച്ച് ഫീ​​യു​​ടെ 25 ശ​​ത​​മാ​​നം വീ​​തം പി​​ഴ ചു​​മ​​ത്തി. ഐ​​സി​​സി പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​ത്തി​​ലെ ലെ​​വ​​ൽ 1 ലം​​ഘി​​ച്ച​​തി​​ന് ജ​​യ്സ്വാ​​ളി​​നും ഫെ​​ർ​​ണാ​​ണ്ടോ​​യ്ക്കും ഓ​​രോ ഡീ​​മെ​​റി​​റ്റ് പോ​​യി​​ന്‍റും ചു​​മ​​ത്തി.

‘​താ​​ര​​ങ്ങ​​ൾ, സ്റ്റാ​​ഫ്, അം​​പ​​യ​​ർ, മാ​​ച്ച് റ​​ഫ​​റി അ​​ല്ലെ​​ങ്കി​​ൽ മ​​റ്റ് ഏ​​തെ​​ങ്കി​​ലും വ്യ​​ക്തി​​യു​​മാ​​യി അ​​നു​​ചി​​ത​​മാ​​യ ശാ​​രീ​​രി​​ക സ​​ന്പ​​ർ​​ക്കം പു​​ല​​ർ​​ത്തു​​ന്ന​​തു​​മാ​​യി’ ബ​​ന്ധ​​പ്പെ​​ട്ട ഐ​​സി​​സി പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​ത്തി​​ലെ ആ​​ർ​​ട്ടി​​ക്കി​​ൾ 2.12 ഇ​​രു താ​​ര​​ങ്ങ​​ളും ലം​​ഘി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ​​താ​​യി ഐ​​സി​​സി വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ​​സി​​ന്‍റെ 17-ാം ഓ​​വ​​റി​​ൽ ജ​​യ്സ്വാ​​ളി​​നെ ഫെ​​ർ​​ണാ​​ണ്ടോ പു​​റ​​ത്താ​​ക്കി​​യ​​തി​​ന് ശേ​​ഷ​​മാ​​ണ് ഇ​​രു​​വ​​രും ഗ്രൗ​​ണ്ടി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

ഇ​​രു താ​​ര​​ങ്ങ​​ളും കു​​റ്റം സ​​മ്മ​​തി​​ക്കു​​ക​​യും മാ​​ച്ച് റ​​ഫ​​റി​​മാ​​രു​​ടെ എ​​മി​​റേ​​റ്റ്സ് ഐ​​സി​​സി എ​​ലൈ​​റ്റ് പാ​​ന​​ൽ നി​​ർ​​ദേ​​ശി​​ച്ച ശി​​ക്ഷ​​ക​​ൾ അം​​ഗീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നാ​​ൽ വി​​ഷ​​യ​​ത്തി​​ൽ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യ മ​​റ്റ് ഹി​​യ​​റിം​​ഗു​​ക​​ൾ ഉ​​ണ്ടാ​​കി​​ല്ല.

Latest News

Corehub Up