Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Konark

200 കി​ലോ​മീ​റ്റ​ർ റേഞ്ചുമായി കോ​നാ​ർ​ക്

ഇ​ല​ക്‌ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഏ​ഥ​ർ എ​ന​ർ​ജി പു​തി​യ ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​റാ​യ "കോ​നാ​ർ​ക്' വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഇ​എ​ൽ പ്ലാ​റ്റ്ഫോ​മി​ൽ വി​ക​സി​പ്പി​ച്ച കോ​നാ​ർ​ക് ദൈ​നം​ദി​ന യാ​ത്ര​ക​ൾ​ക്കും കു​ടും​ബ ഉ​പ​യോ​ഗ​ത്തി​നു​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലോ​ഹ​നി​ർ​മി​ത ബോ​ഡി, ഉ​യ​ർ​ന്ന ദൂ​ര​പ​രി​ധി, വ​ലി​യ സ്റ്റോ​റേ​ജ് സ്പേ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ.

പു​തി​യ രൂ​പ​ക​ല്പ​ന

450എ​ക്സ്, റി​സ്ത മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഡി​സൈ​ൻ ശൈ​ലി​യാ​ണ് കോ​നാ​ർ​ക്കി​ന്. ഏ​ഥ​റി​ന്‍റെ സ്റ്റീ​ൽ യൂ​ണി​ബോ​ഡി മെ​റ്റ​ൽ ബോ​ഡി പാ​ന​ലു​ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്നി​ൽ 14 ഇ​ഞ്ച് വീ​ലും പി​ന്നി​ൽ 12 ഇ​ഞ്ച് അ​ലോ​യ് വീ​ലു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ടെ​ലി​സ്കോ​പ്പി​ക് ഫ്ര​ണ്ട് ഫോ​ർ​ക്കി​നൊ​പ്പം ഡ്യു​വ​ൽ ഹൈ​ഡ്രോ​ളി​ക് കോ​യി​ൽ സ്പ്രി​ങ് റി​യ​ർ സ​സ്പെ​ൻ​ഷ​നും ല​ഭി​ക്കും. മോ​ശം റോ​ഡു​ക​ളി​ലും മി​ക​ച്ച റൈ​ഡി​ങ് സ്റ്റ​ബി​ലി​റ്റി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

2.1 കി​ലോ​വാ​ട്ട്, 2.7 കി​ലോ​വാ​ട്ട് എ​ന്നി​ങ്ങ​നെ ബാ​റ്റ​റി ഓ​പ്ഷ​നു​ക​ളി​ലാ​ണ് കോ​നാ​ർ​ക് എ​ത്തു​ന്ന​ത്. 100 കി​ലോ​മീ​റ്റ​ർ മു​ത​ൽ 200 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഐ​ഡി​സി റേ​ഞ്ച്്. നാ​ല് കി​ലോ​വാ​ട്ട് / 4.7 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള പി​എം​എ​സ്എം ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​റാ​ണ് ക​രു​ത്തേ​കു​ന്ന​ത്. 16 എ​ൻ​എം ടോ​ർ​ക്ക് ല​ഭി​ക്കും. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം.

450വാ​ട്ട് ഓ​ണ്‍​ബോ​ർ​ഡ് ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ലെ സോ​ക്ക​റ്റി​ൽ​നി​ന്ന് 0-80 ശ​ത​മാ​നം വ​രെ ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യാ​ൻ നാ​ലു മു​ത​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ വ​രെ വേ​ണ്ടി​വ​രും. ഓ​പ്ഷ​ണ​ലാ​യി ല​ഭി​ക്കു​ന്ന 900വാ​ട്ട് കോ​ന്പി​നേ​ഷ​ൻ ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ ചാ​ർ​ജി​ംഗ് സ​മ​യം ര​ണ്ട് മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കാം.

ഫീ​ച്ച​റു​ക​ളാ​ൽ സ​മൃ​ദ്ധം

ബ്ലൂ​ടൂ​ത്ത് ക​ണ​ക്റ്റി​വി​റ്റി, ടേ​ണ്‍-​ബൈ-​ടേ​ണ്‍ നാ​വി​ഗേ​ഷ​ൻ, കാ​ൾ/​എ​സ്എം​എ​സ് അ​ലേ​ർ​ട്ടു​ക​ൾ, തെ​ഫ്റ്റ് അ​ലേ​ർ​ട്ടു​ക​ൾ, ഒ​ടി​എ അ​പ്ഡേ​റ്റു​ക​ൾ തു​ട​ങ്ങി​യ ക​ണ​ക്റ്റ​ഡ് ഫീ​ച്ച​റു​ക​ൾ ഈ ​വാ​ഹ​ന​ത്തി​ലു​ണ്ട്. വേ​രി​യ​ന്‍റി​ന് അ​നു​സ​രി​ച്ച് 4.2 ഇ​ഞ്ച് ഡീ​പ്‌വ്യൂ ഡി​ജി​റ്റ​ൽ ഡി​സ്പ്ലേ​യും ക​ള​ർ ടി​എ​ഫ്ടി ട​ച്ച്സ്ക്രീ​നും കീ​ലെ​സ് എ​ൻ​ട്രി​ക്കാ​യി "മാ​ജി​ക് കീ’ ​സം​വി​ധാ​ന​വു​മു​ണ്ട്.

ക​യ​റ്റ​ത്തി​ലും ഇ​റ​ക്ക​ത്തി​ലും വാ​ഹ​നം പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു​പോ​കു​ന്ന​ത് ത​ട​യാ​ൻ ഓ​ട്ടോ​ഹോ​ൾ​ഡ് സം​വി​ധാ​നം, വാ​ഹ​നം മ​റി​ഞ്ഞാ​ൽ മോ​ട്ടോ​റി​ലേ​ക്കു​ള്ള വൈ​ദ്യു​തി ത​ട​യു​ന്ന ഫാ​ൾ​സേ​ഫ് സം​വി​ധാ​നം, കു​റ​ഞ്ഞ വേ​ഗ​ത്തി​ൽ വാ​ഹ​നം എ​ളു​പ്പ​ത്തി​ൽ മു​ന്നോ​ട്ടും പി​ന്നോ​ട്ടും നീ​ക്കി പാ​ർ​ക്ക് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന എ​യ​ർ​വാ​ക്ക് സം​വി​ധാ​നം തു​ട​ങ്ങി​യ പു​തി​യ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളും കോ​നാ​ർ​ക്കി​ലു​ണ്ട്.

സീ​റ്റി​ന​ടി​യി​ൽ 31 ലീ​റ്റ​ർ ബൂ​ട്ട് സ്പേ​സാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ഹാ​ഫ് ഫേ​സ് ഹെ​ൽ​മ​റ്റു​ക​ൾ വ​രെ സൂ​ക്ഷി​ക്കാ​നാ​കും. മു​ൻ​വ​ശ​ത്ത് യു​എ​സ്ബി ചാ​ർ​ജിംഗ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ര​ണ്ട് ലി​റ്റ​ർ ഗ്ലോ​വ് ബോ​ക്സും ന​ൽ​കി​യി​ട്ടു​ണ്ട്. സ്മാ​ർ​ട്ട് ഇ​ക്കോ, ഇ​ക്കോ, പ​വ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന് റൈ​ഡിം​ഗ് മോ​ഡു​ക​ളാ​ണ് കോ​നാ​ർ​ക്കി​ലു​ള്ള​ത്.

മ​ത്സ​രം ക​ടു​ക്കും

ടി​വി​എ​സ് ഐ​ക്യൂ​ബ്, ടി​വി​എ​സ് ഓ​ർ​ബി​റ്റ​ർ, ബ​ജാ​ജ് ചേ​ത​ക് ഇ​ല​ക്‌ട്രി​ക്, ഒ​ല എ​സ്1 എ​ക്സ്, ഒ​ല എ​സ്1 എ​യ​ർ, ഹീ​റോ വി​ഡ വി​എ​ക്സ്2 തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളോ​ടാ​ണ് ഏ​ഥ​ർ കോ​നാ​ർ​ക് മ​ത്സ​രി​ക്കു​ക. 10,000 കി​ലോ​മീ​റ്റ​റാ​ക്കി സ​ർ​വീ​സ് ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​തും അ​ഞ്ചാം ത​ല​മു​റ ബെ​ഡ്റോ​ക്ക് ബാ​റ്റ​റി​ക്ക് 10 വ​ർ​ഷം അ​ല്ലെ​ങ്കി​ൽ ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​ർ വാ​റ​ന്‍റി ന​ൽ​കു​ന്ന​തു​മാ​ണ് കോ​നാ​ർ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത.

വാ​ഹ​ന​ത്തി​ന്‍റെ പ്രാ​രം​ഭ വി​ല 99,999 രൂ​പ​യാ​ണ്. ക്വാ​ർ​ട്സ് വൈ​റ്റ്, മ​ജ​സ്റ്റി​ക് ഗ്രേ, ​ലൂ​മ​ൻ കോ​പ്പ​ർ, സെ​ല​സ്റ്റി​യ​ൽ ഗോ​ൾ​ഡ്, ക്ലാ​റെ​റ്റ് റെ​ഡ് തു​ട​ങ്ങി​യ നി​റ​ങ്ങ​ളിൽ ഏ​ഥ​ർ കോ​നാ​ർ​ക് ല​ഭ്യ​മാ​ണ്.

 

വി​ല: 99,999

റേഞ്ച്: 200 കി​ലോ​മീ​റ്റ​ർ ‍

Latest News

Corehub Up