Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koodalamanikyam Temple

Thrissur

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം; ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ പൗ​രാ​ണി​ക​മാ​യ ആ​ചാ​ര​ങ്ങ​ളെ​യും താ​ന്ത്രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ലു​ള്ള ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ക്ഷേ​ത്ര ആ​ചാ​ര വി​ശ്വാ​സ സം​ര​ക്ഷ​ണ​സ​മി​തി രം​ഗ​ത്ത്.

മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​ട്ടേ​റെ വി​ശേ​ഷ​ത​ക​ളും സ​വി​ശേ​ഷ​മാ​യ പൂ​ജാ വി​ധാ​ന​ങ്ങ​ളു​മു​ള്ള പ്ര​ത്യേ​കി​ച്ച് പ​ദ്ധ​തി ക്ഷേ​ത്ര​മെ​ന്ന നി​ല​യി​ലും ഇ​തി​ന്‍റെ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും നി​ല​നി​ര്‍​ത്ത​ണ്ട​താ​ണ്. എ​ന്നാ​ല്‍ ഇ​ത് സം​ര​ക്ഷി​ക്കു​വാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ ധി​ക്ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​വെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്ക് കോ​ട്ടം​ത​ട്ടാ​തെ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​വ​ര്‍ നു​ണ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തി ക്ഷേ​ത്ര പാ​ര​മ്പ​ര്യ​ങ്ങ​ള്‍​ക്കും ആ​ചാ​ര​ങ്ങ​ള്‍​ക്കും കോ​ട്ടം ത​ട്ടു​ന്ന​വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ക്ഷേ​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​മാ​യ പാ​ര​മ്പ​ര്യ​ത്തെ ത​ക​ര്‍​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും. സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തു​ന്ന ഈ ​ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണമെന്നു ക്ഷേ​ത്ര ആ​ചാ​ര വി​ശ്വാ​സ സം​ര​ക്ഷ​ണ​സ​മി​തി ആവശ്യപ്പെട്ടു.

കൂ​ട​ല്‍​മാ​ണി​ക്യം ആ​ക്ടി​ല്‍ ത​ന്ത്രി​യു​ടെ അ​ധി​കാ​ര​മെ​ന്ത്, ഭ​ര​ണ​സ​മി​തി​യു​ടെ അ​ധി​കാ​ര​മെ​ന്ത് എ​ന്ന് കൃ​ത്യ​മാ​യി നി​ര്‍​വ​ചി​ച്ചി​രി​ക്കേ, ത​ങ്ങ​ള്‍​ക്കി​ല്ലാ​ത്ത അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ക്ഷേ​ത്ര ച​ട​ങ്ങു​ക​ളി​ല്‍​നി​ന്ന് ത​ന്ത്രി​മാ​രെ മാ​റ്റി​നി​ര്‍​ത്താ​നു​ള്ള ശ്ര​മം ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ആ​റു ത​ന്ത്രി​കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു കു​ടും​ബാം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ ഉ​ത്സ​വം മു​ത​ല്‍ ഇ​തു​വ​രെ ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും എ​ല്ലാ ത​ന്ത്രി​കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും അ​വ​കാ​ശം ഒ​രു കു​ടും​ബ​ത്തേ​യ്ക്ക് മാ​ത്രം ചു​മ​ത​ല ന​ല്‍​കി​യ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കാ​ത്ത​താ​ണ്. പാ​ര​മ്പ​ര്യ​മാ​യി നി​ല​നി​ന്നു​പോ​രു​ന്ന ത​ന്ത്രി കു​ടും​ബ​ങ്ങ​ളെ ഉ​ത്സ​വ നോ​ട്ടീ​സി​ല്‍​നി​ന്നു ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്ന​താ​യും സി.​ജി. കൃ​ഷ്ണ​കു​മാ​ര്‍, പി.​എ​സ്. ജ​യ​ശ​ങ്ക​ര്‍, ഹ​രി വാ​രി​യ​ര്‍, വി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, കാ​വ​നാ​ട് കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ഉ​ണ്ണി​കൃ​ഷ്ണ പൊ​തു​വാ​ള്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

Latest News

Corehub Up