Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koombanpara HSS

Idukki

കൂ​മ്പ​ന്‍​പാ​റ എ​ച്ച്എ​സ്എ​സി​ന് ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അ​വാ​ര്‍​ഡ്

തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ഐ​ടി ക്ല​ബ്ബു​ക​ളു​ടെ ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന-​ജി​ല്ലാ​ത​ല അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

കൂ​മ്പ​ന്‍​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ശാ​ന്തി​ഗ്രാം ഗാ​ന്ധി​ജി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗ​വ. ഹൈ​സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഉ​പ​ജി​ല്ലാ ത​ല​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി മു​ട്ടം ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ഐ ലി​റ്റ​റ​സി, റോ​ബോ​ട്ടി​ക് പ​രി​ശീ​ല​നം, ഡി​ജി​റ്റ​ല്‍ ഇ​ന്‍​ക്ലൂ​ഷ​ന്‍, സ്‌​കൂ​ളു​ക​ളു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ജി​ല്ലാ​ത​ല വി​ജ​യി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഡി. സ​ജി​ത് ബാ​ബു, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ര്‍ സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ്, കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 40,000, 30,000, 20,000 രൂ​പ വീ​ത​മാ​ണ് കാ​ഷ് അ​വാ​ര്‍​ഡ്. പു​ര​സ്‌​കാ​ര​ത്തു​ക​യ്ക്ക് പു​റ​മേ പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും സ്‌​കൂ​ളു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up