Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koorachundu Gas Crematorium

Kozhikode

കൂ​രാ​ച്ചു​ണ്ട് വാ​ത​ക ശ്മ​ശാ​നം: പ്ര​വൃത്തി ആ​രം​ഭി​ക്കാ​ത്തതിൽ പ്ര​തി​ഷേ​ധം

കൂ​രാ​ച്ചു​ണ്ട്: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യ ആ​ധു​നി​ക വാ​ത​ക ശ്മ​ശാ​നം പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ ടെ​ൻ​ഡ​ർ, എ​ഗ്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​ണ്.

വ​ട്ട​ച്ചി​റ പൊ​ന്നു​ണ്ട​മ​ല​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്ത് വ​ക ഭൂ​മി​യി​ലെ 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വാ​ത​ക​ശ്മ​ശാ​നം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പാ​റ പൊ​ട്ടി​ച്ചു നീ​ക്കു​ന്ന​തി​നാ​യു​ള്ള സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇം​പാ​ക്ട് കേ​ര​ള​യ്ക്കാ​യി​രു​ന്നു മേ​ൽ​നോ​ട്ട ചു​മ​ത​ല.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 2.32 കോ​ടി​യോ​ളം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്തി ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​ത്തോ​ളം ഉ​ന്ന​തി​ക​ളി​ലു​ള്ള നി​ര​വ​ധി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത്മൂ​ലം ഉ​റ്റ​വ​രെ സം​സ്ക​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. 1984 മു​ത​ൽ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഫ​ല​ത്തി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up