കോഴിക്കോട്: പ്രൊവിഡന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിന്റെ സേവനപഠന പദ്ധതിയുടെ ഭാഗമായുള്ള ‘കൂട്ട് ഫേസ് 3’ ബൈരായിക്കുളം ഗവ. എല്‍പി സ്കൂളില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ എ.പി. ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.
ജോയിന്റ് എക്സൈസ് കമ്മിഷണര്‍ വൈ. ഷിബു മുഖ്യാതിഥിയായിരുന്നു.
സ്കൂള്‍ എച്ച്എം കെ.പി. ദീപ്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊവിഡന്‍സ് പ്രിന്‍സിപല്‍ സിസ്റ്റര്‍ ഡോ. സില്‍വി ആന്റണി, സിസ്റ്റര്‍ സെലിന്, ജിയോ ജെയ്സണ്‍, കെ.ശേഖര്‍, കെ. സുരേഷ്, പ്രശാന്ത്, സജീവ്, ലീന സക്കറിയാസ്, ജി.എസ്. രമ്യ എന്നിവര്‍ സംസാരിച്ചു.