Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koottupuzha Checkpost

Kannur

കൂ​ട്ടു​പു​ഴ ചെക്ക്പോ​സ്റ്റി​ൽ ഇ​ൻ​സ്പെ​ക്ട​റി​ല്ല; പ​രി​ശോ​ധ​ന താ​ളം​തെ​റ്റു​ന്നു

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ര​ണ്ടു​മാ​സ​മാ​യി ഇ​ൻ​സ്പെ​ക്ട​റി​ല്ല. ഇ​ൻ​സ്പെ​ക്ട​ർ സ്ഥ​ലം​മാ​റി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ത​സ്തി​ക​യി​ൽ പ​ക​ര​ക്കാ​ര​നെ നി​യ​മി​ക്കാ​ത്ത​താ​ണ് ചെ​ക്പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ഇ​തോ​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ളും ല​ഹ​രി​ക​ട​ത്ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും താ​ളം​തെ​റ്റു​ക​യാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക്പോ​സ്റ്റി​ൽ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു ജീ​വ​ന​ക്കാ​രാ​ണ് ഒ​രു ഷി​ഫ്റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഒ​രാ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ക​രം ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ചാ​ണ് ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

നി​ല​വി​ൽ ഇ​ൻ​സ്പെ​ക്ട​ർ പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ ചെ​ക്ക്പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ൻ​സ്പെ​ക്ട​ർ പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ച​ട്ട​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഇ​തി​നു​പു​റ​മേ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ​രി​ശോ​ധ​ന​യെ ബാ​ധി​ക്കു​ന്നു. ഇ​ൻ​സ്പെ​ക്ട​റി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും അ​വ​ധി​യെ​ടു​ക്കു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up