Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam District

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​ഐ​പി സ്ഥാ​നാ​ർ​ഥി, പാ​ലാ​യി​ൽ ഷോ​ൺ; കോ​ട്ട‍​യ​ത്ത് എ​ൻ​ഡി​എ സീ​റ്റ് ധാ​ര​ണ​യാ​യി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ൻ​ഡി​എ മു​ന്ന​ണി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ ബി​ജെ​പി ഏ​റ്റ​വും അ​ധി​കം പ്ര​തീ​ക്ഷ​വ​യ്ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ വി​ഐ​പി സ്ഥാ​നാ​ർ​ഥി എ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ബി​ജെ​പി​ക്കാ​യി മ​ത്സ​ര രം​ഗ​ത്തെ​ത്തി​യേ​ക്കും.

ജി​ല്ല​യി​ലെ ഒ​ൻ​പ​തി​ൽ എ​ട്ട് സീ​റ്റു​ക​ളി​ലും ബി​ജെ​പി ത​ന്നെ മ​ത്സ​രി​ക്കും. കോ​ട്ട​യം മ​ണ്ഡ​ലത്തി​ൽ ബി​ഡി​ജെ​എ​സാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്കു​മെ​ന്ന് ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി നി​ല​പാ​ട്.

ജി​ല്ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന പാ​ലാ​യി​ൽ ഷോ​ൺ ജോ​ർ​ജ് ആ​യി​രി​ക്കും താ​മ​ര ചി​ഹ്ന​ത്തി​ൽ ജ​ന​വി​ധി തേ​ടു​ക. പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മാ​ത്രം മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കും. മ​ത്സ​രി​ക്കാ​ൻ ജോ​ർ​ജ് സ​മ്മ​തം മൂ​ളു​മെ​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ട്.

അ‌​ടു​ത്തി​ടെ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ക്കേ​റി​യ റെ​ജി ലൂ​ക്കോ​സ് ക​ടു​ത്തു​രു​ത്തി​യി​ൽ ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് വി​വ​രം. പു​തു​പ്പ​ള്ളി​യി​ൽ എ​ൻ. ഹ​രി സ്ഥാ​നാ​ർ​ഥി​യാ​കും. ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് ലി​ജി​ൻ ലാ​ലി​നാ​ണ് പാ​ർ​ട്ടി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ഗ​ര​സ​ഭാം​ഗം കൃ​ഷ്ണ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം. വൈ​ക്ക​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up