Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam KSRTC Stand

Kottayam

അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു ന‌‌​ടു​വി​ൽ കോ‌​ട്ട​യം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്

കോ​ട്ട​യം: ദി​വ​സേ​ന നി​ര​വ​ധി​ യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന കോ​ട്ട​യം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി . ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​തി​യാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ പ്ര​ധാ​ന​മാ​യി വ​ല‍​യ്ക്കു​ന്ന​ത്. സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കു​ന്ന​തി​നാ​യി ആ​കെ 39 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ എ​ട്ടെ​ണ്ണം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫിസി​നു മു​ന്നി​ലു​ള്ള എ​ട്ട് സീ​റ്റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​വും ഒ​ടി​ഞ്ഞ​നി​ല​യി​ലാ​ണ്. പ്രാ​യ​മാ​യ​വ​രെ​യാ​ണ് ഇ​തേ​എറേ വ​ല‍​യ്ക്കു​ന്ന​ത്. സ്റ്റാ​ന്‍​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന വ​ണ്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ടാ​തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൊ​റി​യ​ര്‍ സ​ര്‍​വീ​സ് പോ​ലു​ള്ള സേ​വ​ന​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്കും പ​ണം ന​ൽ​കി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ആവ​ശ്യം ശ​ക്ത​മാ​ണ്.

സ്ഥ​ല​മു​ണ്ട്, പ​ക്ഷേ
ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല
ബ​സ് സ്റ്റാ​ന്‍​ഡി​ന് സ്ഥ​ലം കി​ട​പ്പു​ണ്ടെ​ങ്കി​ലും അ​വ കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. നി​ല​വി​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്റ്റാ​ന്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ
ന​ല്ല ഇ​രി​പ്പി​ട​ങ്ങ​ൾ, വൃ​ത്തി​യു​ള്ള വി​ശ്ര​മ​മു​റി​ക​ള്‍, ശു​ചി​ത്വ​മു​ള്ള ടോ​യ്‌​ല​റ്റു​ക​ൾ, ആ​വ​ശ്യ​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍

Latest News

Corehub Up