കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്നവർ
കോട്ടയം: ദിവസേന നിരവധി യാത്രക്കാർ വന്നുപോകുന്ന കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി . ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. മതിയായ ഇരിപ്പിടങ്ങൾ ഇല്ലാത്തതാണ് യാത്രക്കാരെ പ്രധാനമായി വലയ്ക്കുന്നത്. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനായി ആകെ 39 സീറ്റുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഉപയോഗശൂന്യമായ നിലയിലാണ്. സ്റ്റേഷന് മാസ്റ്ററുടെ ഓഫിസിനു മുന്നിലുള്ള എട്ട് സീറ്റുകളില്‍ രണ്ടെണ്ണവും ഒടിഞ്ഞനിലയിലാണ്. പ്രായമായവരെയാണ് ഇതേഎറേ വലയ്ക്കുന്നത്. സ്റ്റാന്‍ഡിനുള്ളിൽ പ്രവർത്തിക്കുന്ന കടകളിലേക്ക് സാധനങ്ങളുമായെത്തുന്ന വണ്ടികൾക്ക് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യമില്ലാത്ത സ്ഥിതിയാണ്. കൂടാതെ കെഎസ്ആർടിസിയുടെ കൊറിയര്‍ സര്‍വീസ് പോലുള്ള സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പണം നൽകി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ഇത് പുനഃപരിശോധിക്കണമെന്നാആവശ്യം ശക്തമാണ്.
സ്ഥലമുണ്ട്, പക്ഷേ
ഉപയോഗിക്കുന്നില്ല
ബസ് സ്റ്റാന്‍ഡിന് സ്ഥലം കിടപ്പുണ്ടെങ്കിലും അവ കൃത്യമായി വിനിയോഗിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിലവിലുള്ള സ്ഥലങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
യാത്രക്കാരുടെ ആവശ്യങ്ങൾ
നല്ല ഇരിപ്പിടങ്ങൾ, വൃത്തിയുള്ള വിശ്രമമുറികള്‍, ശുചിത്വമുള്ള ടോയ്ലറ്റുകൾ, ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍