Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KottayamClub

America

കോ​ട്ട​യം ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ത്തി

ഹൂ​സ്റ്റ​ൺ: കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ണി​ന്‍റെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ഞാ​യ​റാ​ഴ്ച വൈ​കുന്നേരം ആ​റിന് സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലു​ള്ള മാ​ഗി​ന്‍റെ ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം ന​ട​ത്ത​പ്പെ​ട്ട​ത്.

കോ​ട്ട​യം ക്ല​ബ് മ​ങ്ക​മാ​ർ അ​ണി​നി​ര​ന്ന താ​ല​പ്പൊ​ലി​ക​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി ത​മ്പു​രാ​നെ എ​ഴു​ന്നെ​ള്ളി​ച്ച് സ​മ്മേ​ള​ന ഹാ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

കോ​ട്ട​യം ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ഗു ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​ശ്വ​ര പ്രാ​ർ​ഥ​ന ആ​ല​പി​ച്ചു.

അ​തി​നു​ശേ​ഷം മാ​വേ​ലി​യേ​യും വി​ശി​ഷ്ടാ​ഥിക​ളെ​യും ല​തീ​ഷ് കൃ​ഷ്ണ​ൻ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും എ​ല്ലാ​വ​രും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

സു​ഗു ഫി​ലി​പ്പ് എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​ർക്കും സ്വാ​ഗ​തം പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം മാ​വേ​ലി ത​മ്പു​രാ​ൻ ത​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി. ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ തി​ര​ക്കി​ലും ത​ന്നെ ഓ​ർ​മി​ക്കു​ന്ന ത​ന്‍റെ ജ​ന​ത്തി​ന്‍റെ സ്നേ​ഹ​ത്തി​ന് അ​തി​രു​ക​ളി​ല്ലെ​ന്ന് പ​റ​ഞ്ഞു .

മു​ഖ്യാ​തിഥി​ സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബ്ലെ​സ​ൺ ഹൂ​സ്റ്റ​ൺ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഹൂ​സ്റ്റ​ൺ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.കെ. ​ചെ​റി​യാ​ൻ, ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റസാ​ന്നി​ധ്യ​മാ​യ പൊ​ന്നു​പി​ള്ള, കോ​ട്ട​യം ക്ല​ബ് സ്ഥാ​പ​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​യ ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി.

 

Latest News

Corehub Up