തിരുവനന്തപുരം: തിരുവല്ലം കോവളം തിരുഹൃദയ പള്ളിയിൽ 15 വരെ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ആന്റണി കിഴക്കേതലയ്ക്കൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. സിഎംഐ സന്യാസ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. തോമസ് കാട്ടാമ്പള്ളി വിശുദ്ധ കുർബാനയർപ്പിച്ചു. പ്രധാന തിരുനാൾ ദിനമായ 15നു രാവിലെ 9:30നു ഫാ. ജോസഫ് പാറത്താനം, ആർച്ച് ഡീക്കൻ ഫാ. ആന്റണി അറക്കത്തറ എന്നിവരുടെ നേതൃത്വത്തിൽ റാസ കുർബാന നടക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണം, ബാൻഡ്, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.