ചവറ : നീണ്ടകര ഫൊറോന ബൈബിൾ കലോത്സവത്തിൽ കോവിൽത്തോട്ടം ഇടവക ചാമ്പ്യന്മാരായി. നീണ്ടകര ഇടവക രണ്ടാം സ്ഥാനം നേടി. അഴീക്കൽ, ക്ലാപ്പന, കരിത്തുറ, മരുതൂർകുളങ്ങര, വടക്കുംതല, കുളങ്ങരഭാഗം എന്നീ ഇടവകകളിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുത്തു.
ഫൊറോന ചെയർമാൻ ഫാ. റോൾഡൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. ലിൻസൺ ആറാടൻ ട്രോഫികൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ ഫാ. ജോൺ പോൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാദർ സാജു വിൻസന്റ്, ഫാ. സേവ്യർ ലാസർ, ഫാ. ബെനറ്റ്, ഫാ. സൈജു ജോർജ്, ഫാ. അജയൻ എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ സെബാസ്റ്റ്യൻ പൈലി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോർജ് ക്ലിഫോർഡ് കാർഡോസ്, സിസ്റ്റർ ഫിലമിൻ, സിസ്റ്റർ സ്റ്റാമിൻ, സിസ്റ്റർ മഹിമ, അഗസ്റ്റിൻ സേവ്യർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ ഡിക്സൺ ഫ്രാൻസിസ്, ജി. സെബാസ്റ്റ്യൻ, ഡെറിക് കാർഡോസ്, അജികുമാർ എന്നിവർ നേതൃത്വം നൽകി.
ഫൊറോന കലോത്സവത്തിൽ വിജയികളായവർ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നടക്കുന്ന രൂപത കലോത്സവത്തിൽ പങ്കെടുക്കും.