Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KozhikodeBeach

ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക സം​ഘം ലൈ​ഫ് ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഓ​പ്പ​ൺ സ്റ്റേ​ജി​ന് സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​ലി​ൽ ഇ​റ​ങ്ങി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ വീ​ണ്ടും ക​ട​ലി​ൽ ഇ​റ​ങ്ങി​യ​തോ​ടെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നാ​ലെ സം​ഘ​ത്തി​ലു​ണ്ടാ​യ​വ​ർ പ്ര​കോ​പി​ത​രാ​വു​ക​യും ലൈ​ഫ് ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡി​നെ വി​വ​രം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്ന് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടി​ട്ടും ആ​ക്ര​മ​ണം ത​ട​യാ​നാ​യി​ല്ല. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം അ​ക്ര​മി​സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ ചി​ല​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

Latest News

Corehub Up