കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയായ വടകര സ്വദേശിനി മരിച്ച സംഭവത്തില്‍ മരണകാരണം അണുബാധയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
വടകര മന്ദരത്തൂര്‍ സ്വദേശി തങ്കമണിയാണു മരിച്ചത്. സംഭവത്തില്‍ ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.