നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട അമലഗിരി സ്കൂളിൽ ചോളം നട്ടു പിടിപ്പിച്ചു വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എ. കാസിം വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഡി. ആന്റണി, ഒ. എസ്. ലത, കൃഷി ഓഫിസർ പ്രശാന്ത്, സിസ്റ്റർ തുഷ്ടി, ലോക്കൽ മാനേജർ, സിസ്റ്റർ അമൃത, അജിത കുമാരി, ഷൈനി, വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.