നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നുമുള്ള കുളപ്പുള്ളി ലീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി.
അറിവില്ലായ്മ ഒരു തെറ്റല്ലെന്നും ഈ രാജ്യത്തല്ലേ നിങ്ങൾ ജീവിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
‘‘എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല.. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും പിന്നെയാണോ ഒരു ആ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ.’’ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
‘അമ്മ’യില്‍ എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുമായിരുന്നു ലീല അഭിപ്രായപ്പെട്ടത്.