ചെന്നൈ: തമിഴ്നാട്ടിലെ കുലശേഖരപട്ടണം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് അടുത്തവര്‍ഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് വി. നാരായണന്.
പുതിയ വിക്ഷേപണത്തറയുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെരിയാര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററില്‍ സോവിയറ്റ് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.