കോട്ടയം: കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ റോഡില്‍ അടിപ്പാത നിര്‍മിക്കുവാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി ഇതിന്റെ നിര്‍മാണത്തിനായി രണ്ടു കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ റെയില്‍വേ ഗേറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് അടിപ്പാത നിര്‍മിക്കുന്നത്. രണ്ടര മീറ്റര്‍ വീതിയിലും രണ്ടര മീറ്റര്‍ പൊക്കത്തിലുമാണ് നിര്‍മിക്കുക. ഇതിലേക്ക് മഴവെള്ളം ഒഴുകി എത്താതിരിക്കാനുള്ള സംവിധാനം ഉണ്ടാകും. ഏതെങ്കിലും വിധത്തില്‍ വെള്ളം ഉണ്ടായാല്‍ പമ്പ് ചെയ്ത് കളയുന്ന തിനുള്ള പമ്പും ഓടയും ഇതിനോട് അനുബന്ധിച്ച് സ്ഥാപിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.