Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunchan Nambiar Memoria

Palakkad

കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക​ത്തി​ൽ "വ​റു​തി​യു​ടെ തു​ള്ള​ൽ'

ഒ​റ്റ​പ്പാ​ലം: ഭ​ര​ണ​മി​ല്ലാ​തെ കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​കം. ശ​മ്പ​ള​വും ന​വീ​ക​ര​ണ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ക​രം സം​വി​ധാ​ന​മാ​കാ​ത്ത​ത് ഭ​വ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ക്കി.
ഇ​ട​തു​ഭ​ര​ണ​കാ​ല​ത്ത് ഒ​രു​പാ​ട് പ്ര​തി​സ​ന്ധി നേ​രി​ട്ട ക​ലാ​കേ​ന്ദ്ര​മാ​ണ് കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​കം. അ​തി​ന്‍റെ ക​ഷ്ട​കാ​ലം തീ​ർ​ക്കാ​ൻ ഇ​പ്പോ​ഴും വ​ഴി​തെ​ളി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് നി​ല​വി​ലു​ള്ള ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്. പ​ക​രം സം​വി​ധാ​നം ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല. ഇ​തോ​ടെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​പോ​ലും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സ്മാ​ര​ക സെ​ക്ര​ട്ട​റി എ​ൻ.​എം. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പു​തി​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2008ൽ ​ആ​രം​ഭി​ച്ച ക​ലാ​പീ​ഠ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് എ​ട്ടു​മാ​സ​ത്തെ​യും ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നു​മാ​സ​ത്തെ​യും ശ​മ്പ​ളം കു​ടി​ശി​ക​യു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ മാ​ത്രം 15 ല​ക്ഷം രൂ​പ വേ​ണം.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഗ്രാ​ന്‍റ് ഇ​ന​ത്തി​ലെ ര​ണ്ടു​ല​ക്ഷം രൂ​പ ല​ഭി​ച്ച​തു​മി​ല്ല. ഈ ​വ​ർ​ഷം നാ​ലു​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്.
ക​ലാ​പ​ഠ​ന​ത്തി​ന് കു​ട്ടി​ക​ൾ ന​ൽ​കു​ന്ന ഫീ​സും സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന തു​ക​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ചെ​ല​വു​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്.

സ്മാ​ര​ക​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ 2024ലെ ​ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച 1.96 കോ​ടി രൂ​പ​യു​ടെ ആ​ദ്യ ഗ​ഡു മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. അ​തി​ൽ​നി​ന്ന് 39.20 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഇ​തു​വ​രെ​യും ല​ഭി​ച്ച​ത്.
ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ന​വീ​ക​രി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ വി​ണ്ടു​കീ​റി.
ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ചി​ത​ല​രി​ച്ചു ക​ഴി​ഞ്ഞു. പ​ത്താ​യ​പ്പു​ര​യും പ​ടി​പ്പു​ര​യും അ​ട​ക്കം സം​ര​ക്ഷി​ക്കാ​ൻ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച തു​ക​യു​ടെ ബാ​ക്കി സം​ഖ്യ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Latest News

Corehub Up