Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunhikrishnan

Kasaragod

നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്തി,പ​യ്യ​ന്നൂ​രി​ല്‍ കുഞ്ഞികൃഷ്ണൻ

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി എ​ല്‍​ഡി​എ​ഫി​ന് തോ​ല്‍​വി. പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ഫ​ണ്ട് തി​രി​മ​റി​ക​ള്‍ പാ​ര്‍​ട്ടി​ക്ക് പു​റ​ത്ത് പ​റ​ഞ്ഞ​തോ​ടെ സി​പി​എ​മ്മി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട് യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച വി.​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. ആ​കെ വോ​ട്ട​ര്‍​മാ​രാ​യ 1,88,935 പേ​രി​ല്‍ 1,52,049 പേ​ര്‍ വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ അ​തി​ല്‍ 76640 വോ​ട്ട് ല​ഭി​ച്ച​തോ​ടെ​യാ​ണ് 7487 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ജ​യി​ച്ച​ത്.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ന് 69153 വോ​ട്ടും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ.​പി.​ഗം​ഗാ​ധ​ര​ന് 8432 വോ​ട്ടു​ക​ളും ല​ഭി​ച്ചു. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​തു​മു​ത​ൽ വി​ജ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷ വ​ര്‍​ധ​ന മാ​ത്രം ല​ക്ഷ്യ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടി​രു​ന്ന എ​ല്‍​ഡി​എ​ഫി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ​യ്യ​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 49,780 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്.

പ്ര​തി​പ​ക്ഷ​മി​ല്ലാ​ത്ത സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​യ ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി​പി​എം കേ​ന്ദ്ര​ങ്ങ​ളാ​യ വെ​ള്ളൂ​ര്‍, അ​ന്നൂ​ര്‍, കാ​ര, കാ​റ​മേ​ല്‍, രാ​മ​ന്ത​ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന് വ്യാ​പ​ക​മാ​യ വോ​ട്ടു​ചോ​ര്‍​ച്ച​യു​ണ്ടാ​യി. ഈ ​അ​ടി​യൊ​ഴു​ക്കു​ക​ളാ​ണ് എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന അ​ര​ല​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തെ അ​ട്ടി​മ​റി​ച്ച് കേ​ര​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് സ​മ്മാ​നി​ച്ച​ത്.

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​നു​ള്ളി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ലു​ള്‍​പ്പെ​ടെ ന​ട​ത്തി​യ തി​രി​മ​റി​ക​ളും മാ​ഫി​യാ ബ​ന്ധ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ച് നേ​തൃ​ത്വ​ത്തെ അ​ണി​ക​ള്‍ തി​രു​ത്ത​ണ​മെ​ന്ന ത​ന്‍റെ പു​സ്ത​ക​വു​മാ​യി​ട്ടാ​യി​രു​ന്നു മു​ന്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ്ര​ച​ര​ണം ന​ട​ത്തി​യ​ത്. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് മ​റു​പ​ടി ന​ല്‍​കാ​തെ ത​ള്ളി​ക്ക​ള​ഞ്ഞ സി​പി​എം നേ​തൃ​ത്വ​ത്തി​ന് ജ​ന​ങ്ങ​ള്‍ ബാ​ല​റ്റി​ലൂ​ടെ ന​ല്‍​കി​യ മ​റു​പ​ടി​കൂ​ടി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മാ​റി.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​തോ​ടൊ​പ്പം മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലു​ള്‍​പ്പെ​ടെ മ​ധു​സൂ​ദ​ന​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യും ജ​ന​മ​ന​സ് മ​ന​സി​ലാ​ക്കാ​തെ​യും ജി​ല്ലാ​നേ​തൃ​ത്വം തീ​രു​മാ​നം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​താ​യി നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

സി​പി​എ​മ്മി​നെ​തി​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലും പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍ മ​ത്സ​രി​ച്ചു​വെ​ങ്കി​ലും അ​തി​ല്‍ പ​ല​തും അ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​ന്‍റെ വി​ഷ​യ​ങ്ങ​ളാ​യി സി​പി​എം പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ​യ്യ​ന്നൂ​രി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ ക​ന​ത്ത പോ​രാ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച കാ​ര​യി​ലെ സി.​വൈ​ശാ​ഖ് ന​ല്‍​കി​യ പാ​ഠ​മു​ള്‍​ക്കൊ​ള്ളു​ന്ന​തി​ലും വീ​ഴ്ച പ​റ്റി​യ​താ​ണ് സി​പി​എ​മ്മി​നെ ക​ന​ത്ത തോ​ല്‍​വി​യി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ട​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ല്‍​ഡി​എ​ഫി​നെ​തി​രേ​യു​ള്ള വോ​ട്ടു​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്നു. മ​ധു​സൂ​ദ​ന​ന്‍റെ തോ​ല്‍​വി​യോ കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വി​ജ​യ​മോ എ​ന്ന​തി​ലു​പ​രി പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ശു​ദ്ധീ​ക​ര​ണ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​രി​ല്‍ പോ​സ്റ്റ​ര്‍

കണ്ണൂർ: സി​പി​എം നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​രി​ല്‍ പോ​സ്റ്റ​ര്‍. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ​ഗ്രാ​മ​ത്തി​ലാ​ണ് പോ​സ്റ്റ​ര്‍ ഉ​യ​ര്‍​ന്ന​ത്. 

"ഒ​റ്റു​കാ​ര്‍​ക്ക് മാ​പ്പി​ല്ല, ക​ട​ക്ക് പു​റ​ത്ത്' എ​ന്നാ​ണ് പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ള്‍. അ​തേ​സ​മ​യം ത​ന്നെ കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​ച്ചു​ള്ള ഫ്‌​ള​ക്‌​സു​ക​ളും പ​യ്യ​ന്നൂ​രി​ല്‍ ഉ​യ​രു​ന്നു​ണ്ട്.

അ​ന്നൂ​രി​ലാ​ണ് ഫ്ള​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. "നി​ങ്ങ​ള്‍ കാ​ട്ടി​യ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട്, ഇ​നി​യും മു​ന്നോ​ട്ട്' എ​ന്ന വാ​ച​ക​ങ്ങ​ളു​ള്ള പോ​സ്റ്റ​റു​ക​ളാ​ണ് ഉ​യ​ര്‍​ന്ന​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്ര​വും ഫ്‌​ള​ക്‌​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​യ്യ​ന്നൂ​രി​ലെ മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കും. സി​പി​എ​മ്മി​ന് സ്വ​ന്ത​മാ​യി കോ​ട​തി​യു​ള്ള​തു കൊ​ണ്ട് ഇ​തൊ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കി​ല്ലെ​ന്നും വി.​ഡി.സ​തീ​ശ​ൻ പ​റ​ഞ്ഞു.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യും സം​ഘ​വും പാ​ർ​ട്ടി ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്, പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ട്, എ​ന്നി​ങ്ങ​നെ മൂ​ന്ന് ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്.

ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ തെ​ളി​വ് സ​ഹി​തം സം​സ്ഥ​നാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ സി​പി​എ​മ്മി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

Latest News

Corehub Up