x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ൽ ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​ന്‌ ശ്ര​മം: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ


Published: March 24, 2026 02:05 AM IST | Updated: March 24, 2026 02:05 AM IST

ചെ​റു​പു​ഴ​യി​ൽ കെ​പി​എ​സ്ടി​എ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലെ​ത്തി​യ യു​ഡി​എ​ഫ്‌ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു.

ചെ​റു​പു​ഴ: പ​യ്യ​ന്നൂ​രി​ൽ ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ചെ​റു​പു​ഴ​യി​ൽ കെ​പി​എ​സ്ടി​എ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​ക്കാ​ര​നാ​യ ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​യ​ക്ക​ണോ എ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ മു​മ്പി​ലു​ള്ള പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും എ​ൽ​ഡി​എ​ഫി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ല്ല സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ൽ താ​ൻ മ​ത്സ​രി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​നി​യൊ​രി​ക്ക​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ൽ പു​റ​മെ​യും അ​ക​മെ​യും അ​ടി​യൊ​ഴു​ക്കു​ക​ളു​ണ്ട്. അ​തു​കൊ​ണ്ട് ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ത​നി​ക്കു വേ​ണ്ടി പ്ര​ക​ട​നം ന​ട​ത്തി​യ​വ​രെ മ​ർ​ദ്ദി​ച്ചൊ​തു​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പ്ര​ക​ട​നം ന​ട​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചു.

എ​നി​ക്ക​നു​കൂ​ല​മാ​യി നി​ന്ന​വ​രി​ൽ ഒ​രാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സാ​ക്കി​യ സ്ഥ​ലം ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ഫീ​സ് നീ​ക്കം ചെ​യ്തു. അ​ന്നൂ​രി​ൽ ത​നി​ക്ക് ചു​മ​രെ​ഴു​ത്ത് ന​ട​ത്തി​യി​ട​ത്ത് രാ​ത്രി​യു​ടെ മ​റ​വി​ൽ എ​ൽ​ഡി​എ​ഫി​നാ​യി ചു​മ​രെ​ഴു​തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി ഭ​യ​പ്പെ​ടു​ത്തി എ​ങ്ങി​നെ അ​നു​കൂ​ല​മാ​ക്കാ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ചി​ന്തി​ക്കു​ന്ന​തെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Tags : Kunhikrishnan nattuvishesham local news

Recent News

Corehub Up