x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര്‍​ച്ച​ന്‍റ്സ് അ​സോ​. നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: July 18, 2026 10:24 PM IST | Updated: July 18, 2026 10:24 PM IST

പി.​എ. സ​ലിം​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് നി​വേ​ദ​നം ന​ല്‍​കു​ന്നു.

തൊ​ടു​പു​ഴ: വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ നി​വേ​ദ​നം ന​ല്‍​കി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, ട്ര​ഷ​റ​ര്‍ ഇ.​എ. അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി എം.​ബി. താ​ജു, എ​ക്‌​സ്‌​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി, ഷാ​ഹു​ല്‍ പ​ള്ള​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘ​മാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

പൊ​തു​വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Merchants' Association complaint

Recent News

Corehub Up