x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സോ​ർ​ട്ടി​ൽ​നി​ന്നു കാ​ർ മോ​ഷ്ടി​ച്ച ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 18, 2026 10:22 PM IST | Updated: July 18, 2026 10:22 PM IST

സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ക്ക്

രാ​ജാ​ക്കാ​ട്: റി​സോ​ർ​ട്ടി​നി​ന്നു കാ​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ക്കി​നെ (38)യാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ്യാ​പ്പ് റോ​ഡി​ലു​ള്ള വ്യൂ ​മൂ​ന്നാ​ർ റി​ട്രീ​റ്റ് റി​സോ​ർ​ട്ടി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ 13നു ​രാ​ത്രി ക​മ്പ​നി വാ​ഹ​ന​മാ​യ സ്വി​ഫ്റ്റ് കാ​ർ മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നു​ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച്ഓ​ഫ് ചെ​യ്ത​തി​നാ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം സാ​ധ്യ​മാ​യി​രു​ന്നി​ല്ല. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എ​സ്. ച​ന്ദ്ര​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് 16നു ​വെ​ളു​പ്പി​ന് മ​ധു​ര​യി​ൽ​നി​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കാ​ർ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ എ​സ്. ശ​ര​ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​മ​ഹേ​ഷ്, ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി കാ​ർ വീണ്ടെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Lifeguard arrested

Recent News

Corehub Up