എന്‍. പരമേശ്വരന് നായരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് ചരിത്രകാരന് എസ്. മോഹന്‍ദാസിന് സമ്മാ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗസഭയുടെ പ്രഥമ ചെയര്‍മാനും സിപിഐ നേതാവുമായിരുന്ന എന്‍. പരമേശ്വരന് നായരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം മൂവാറ്റുപുഴയുടെ ചരിത്രകാരന് എസ്. മോഹന്‍ദാസിന് സമ്മാനിച്ചു. സിപിഐ ജില്ല സെക്രട്ടറി എന്‍. അരുണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് പുരസ്കാരം എസ്. മോഹന്‍ദാസിന് സമര്‍പ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ബാബു പോള്‍, ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് കെ.എ. നവാസ്, അനില്‍കുമാര്‍, പി.കെ. സുഗതന്, കെ.പി. അലിക്കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News