വാഴക്കുളം: പൈനാപ്പിൾ കർഷകർക്കുള്ള പ്രത്യേക വായ്പാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും എസ്ബിഐ അധികൃതർ അറിയിച്ചു. റീജിയണൽ ചീഫ് മാനേജർ (ക്രെഡിറ്റ്) ശാലിനി ശശിധരൻ, വാഴക്കുളം ശാഖ മാനേജർ മുകേഷ് മോഹനൻ എന്നിവർ ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കിസാൻ സമൃദ്ധി റിൻ എന്ന പേരിൽ വിവിധ കാർഷിക വായ്പാ പദ്ധതികളെ ഏകോപിപ്പിക്കുന്ന നടപടികളാണ് നടത്തുന്നതെന്നും നിലവിലുള്ള വായ്പകൾ പുതുക്കുന്നതിന് തുടർസൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, സെക്രട്ടറി ജോസ് വർഗീസ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags : Nattuvishesham District News