പിറവത്ത് നടന്ന കെ.എം. മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പിറവം: മുൻ മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന കെ.എം. മാണിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ കെ.എം. മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. നിയോജക മണ്ഡലത്തിൽ പ്ലസ്ടുവിന് എ പ്ലസ് ലഭിച്ച കുട്ടികൾക്കാണ് അവാർഡുകളും ലാപ്ടോപ്പ് ബാഗും സമ്മാനിച്ചത്. പിറവത്ത് കുട്ടികളുടെ പാർക്കിൽ നടന്ന ചടങ്ങ് മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ പിറവം നഗരസഭാ ചെയർപേഴ്സനുമായ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലത്തിൽ ഏറ്റവും കൂടുതൽ എ - പ്ലസ് നേടിയ പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിനും, വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിനും അവാർഡുകൾ നൽകി.
അമേരിക്കയിലെ മലയാളി സംഘടനയായ ഫോമ കുന്നുംപുറം ഗവ സകൂളിന് നൽകിയ കമ്പ്യൂട്ടറിന്റെയും പ്ലസ് ടു കുട്ടികൾക്ക് നൽകിയ ബാഗിന്റെയും വിതരണം ഫോമ കേരള കൺവൻഷൻ മീഡിയ സെൽ കൺവീനർ മനു ജേക്കബ് സാബു നിർവഹിച്ചു.
Tags : Nattuvishesham District News