ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം റോയ് കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചെറുതോണി: മലയാളി മനസിൽ എന്നെന്നും കുടികൊള്ളുന്ന പുണ്യവിഗ്രഹമാണ് ഉമ്മൻ ചാണ്ടി എന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ് എംഎൽഎ. ഇടുക്കി ജവഹർ ഭവനിൽ ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി അനുസ്മരണ പ്രഭാഷണം നടത്തി. എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, എം.ഡി. അർജുനൻ, ആഗസ്തി അഴകത്ത്, ജയ്സൻ കെ. ആന്റണി, ജോർജ് തോമസ്, അനീഷ് ജോർജ്, സാന്ദ്രമോൾ ജിന്നി തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ: ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണയോഗം കെ.പി. റോയി ഉദ്ഘാടനം ചെയ്തു.റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണയോഗം കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു.
തൊടുപുഴ: സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ഡിസിസി ജനറല്‍ സെക്രടറി ടി.ജെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷെല്ലി ജോണ്‍ അധ്യക്ഷത വഹിച്ചു.
തൊമ്മന്‍കുത്ത്: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. വാര്‍ഡംഗം ഷൈനി ജോയി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
കരിമണ്ണൂര്‍: ബ്ലോക്ക് കോണ്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇന്ദിരാഭവനില്‍ ബ്ലോക്ക് പ്രസിഡന്റ് രാജു ഓടയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജോണ്‍ നെടിയപാല ഉദ്ഘടനം ചെയ്തു.
കട്ടപ്പന: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ക്യാമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ അയ്മനം ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
കട്ടപ്പന: കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തകർ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അടിമാലി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനം ആചരിച്ചു. അടിമാലി കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ ഉദ്ഘാടനം ചെയ്തു. സ്മൃതിദിനത്തിന്റെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കായി എഫ്. രാജ എംഎൽഎയുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി.
നെടുങ്കണ്ടം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം നെടുങ്കണ്ടത്ത് നടന്നു. ഉമ്മന്‍ചാണ്ടിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന സമ്മേളനം സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ അനുസ്മരണ സന്ദേശം നല്കി.
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷനും നെടുങ്കണ്ടം കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഉച്ചഭക്ഷണം വിതരണം ചെയ്തു.
Tags : Local News Nattuvishesham Umm Chandy