Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunnida Road

Pathanamthitta

കു​ന്നി​ട റോ​ഡ് ത​ക​ർ​ച്ച​യി​ലാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം; ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

അ​ടൂ​ർ: കു​ഴി​ക​ൾ നി​റ​ഞ്ഞ് ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ദു​രി​ത​യാ​ത്ര തു​ട​രു​മ്പോ​ഴും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കു​ന്നി​ട നി​വാ​സി​ക​ൾ. ഇ​ള​മ​ണ്ണൂ​ർ-​കു​ന്നി​ട-​ചെ​ളി​ക്കു​ഴി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി. റോ​ഡ് ത​ക​ർ​ന്നി​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ കു​ന്നി​ട ജം​ഗ്ഷ​നി​ൽ​നി​ന്നു​ള്ള ഇ​രു​വ​ശ​ങ്ങ​ളി​ലും പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. കു​ന്നി​ട നി​വാ​സി​ക​ൾ​ക്ക് കെ​പി റോ​ഡി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​പ​ക​ട​ക്കു​ഴി​ക​ൾ താ​ണ്ട​ണം. കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മോ​ശം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും നി​ര​ന്ത​രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്.

റോ​ഡ് ടാ​റിം​ഗി​ന് ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ ജ​ല​അ​ഥോ​റി​റ്റി​യു​ടെ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ളാ​ണ് ടാ​റിം​ഗ് വൈ​കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ടാ​റിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​താ​ണ് ത​ട​സ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ വെ​ള്ളി​യാ​ഴ്ച ത​ക​ർ​ന്ന റോ​ഡ് സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up