Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuppachi Oor

Wayanad

കു​പ്പ​ച്ചി ഉൗ​രി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി: പ​ല വീ​ടു​ക​ളി​ലും ശൗ​ചാ​ല​യ​മി​ല്ല

മേ​പ്പാ​ടി: പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ കു​പ്പ​ച്ചി ഉൗ​രി​ൽ 40ൽ​പ​രം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ൾ​ക്കും ശു​ദ്ധ​ജ​ലം കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തു​ട​ങ്ങി​യ​തും അ​ന്നു​ത​ന്നെ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി​യ​തു​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഉൗ​രി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളു​ടേ​യും ആ​ശ്ര​യം. ഇ​താ​ക​ട്ടെ അ​ഴു​ക്ക് ക​ല​ർ​ന്ന വെ​ള്ള​വു​മാ​ണ്.

ഡീ​സ​ൽ എ​ൻ​ജി​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ദ്ധ​തി തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഈ ​കി​ണ​റി​ലേ​ക്ക് ക​ഴി​ഞ്ഞ പ്ര​ള​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം അ​ഴു​ക്ക് വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങു​ക​യും ജ​ലം മ​ലി​ന​മാ​കു​ക​യും ചെ​യ്തു. ആ ​മ​ലി​ന​ജ​ല​മാ​ണ് ഉൗ​രി​ലെ കു​ടും​ബ​ങ്ങ​ൾ കു​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ല വീ​ടു​ക​ളി​ലും ശൗ​ചാ​ല​യ​വു​മി​ല്ല. ഈ ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് ഇ​ന്നും അ​ന്യ​മാ​ണെ​ന്നാ​ണ് ഉൗ​രി​ലെ സ്ത്രീ​ക​ളു​ടെ പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി മ​ട​ങ്ങു​മെ​ന്ന​ല്ലാ​തെ പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഇ​വ​ർ​ക്കു​ണ്ട്.

Latest News

Corehub Up