കുപ്പാടിത്തറ: കുറുമ്പാലയില്നിന്നു യുവാക്കള്‍ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
കെ. ജവാദ് അബു പുല്ലമ്പി, തല്ഹത്, അഷ്കര്‍, റാഫി, ഗഫൂര്‍ എന്നിവരടങ്ങന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രി പാമ്പിനെ പിടിച്ചത്. ആഴ്ചകളായി കുറുമ്പാലയില്‍ പെരുമ്പാമ്പിന്റെ സാന്നിധ്യമുണ്ട്. രാത്രി റോഡില്‍ പാമ്പിനെ കണ്ട് ഭയന്നവര്‍ നിരവധിയാണ്. മുമ്പും ഇവിടെനിന്ന് പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്.